യുവന്റസ്, റയൽ, ബാഴ്‌സ എന്നിവർക്ക്‌ വേണമെങ്കിൽ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത് പോവാം : യുവേഫ പ്രസിഡന്റ്‌!

നിലവിൽ യൂറോപ്യൻ സൂപ്പർ ലീഗ് പ്രൊജക്റ്റിൽ മൂന്ന് ക്ലബുകൾ മാത്രമാണ് അവശേഷിക്കുന്നത്. റയൽ, ബാഴ്‌സ, യുവന്റസ് എന്നിവരാണ് ഈ ക്ലബുകൾ. ഈ ക്ലബുകൾക്കെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോൾ യുവേഫ പ്രസിഡന്റായ അലക്സാണ്ടർ സെഫറിൻ. ഈ മൂന്ന് ക്ലബുകൾക്കും വേണമെങ്കിൽ ചാമ്പ്യൻസ് ലീഗ് വിടാമെന്നും താനത് കാര്യമാക്കില്ല എന്നുമാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്.ഇദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ബാഴ്‌സ, യുവന്റസ്, റയൽ എന്നിവർ ചാമ്പ്യൻസ് ലീഗ് വിട്ട് പോയാലും ഞാനത് കാര്യമാക്കുകയില്ല.ഒരേസമയം അവർക്ക് പുതിയ കോമ്പിറ്റീഷൻ ഉണ്ടാക്കുകയും ചാമ്പ്യൻസ് ലീഗ് കളിക്കുകയും വേണമെന്നുള്ളത് വളരെ തമാശയായി തോന്നുന്നു.ആ മൂന്ന് ക്ലബുകളുടെ പ്രസിഡന്റുമാർ ഫുട്ബോളിനെ കൊല്ലാനാണ് ശ്രമിക്കുന്നത് ” ഇതാണ് പ്രസിഡന്റ്‌ പറഞ്ഞിട്ടുള്ളത്.

കൂടാതെ റയൽ പ്രസിഡന്റ് ഫ്ലോറെന്റിനോ പെരെസിനെതിരെയും യുവേഫ പ്രസിഡന്റ്‌ ആഞ്ഞടിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. ” അദ്ദേഹം എപ്പോഴും യുവേഫ വിമർശിക്കാറുണ്ട്.സൂപ്പർ ലീഗ് നടപ്പാക്കിയാൽ മാത്രമേ ക്ലബുകൾക്ക്‌ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറാനാവുകയൊള്ളൂ എന്നാണ് അദ്ദേഹത്തിന്റെ വാദം.എന്നിട്ട് അദ്ദേഹം തന്നെയാണ് കിലിയൻ എംബപ്പേക്ക്‌ 180 മില്യൺ യൂറോ ഓഫർ ചെയ്തത് ” ഇതാണ് പെരസിനെ കുറിച്ച് സെഫറിൻ അറിയിച്ചത്.

ഏതായാലും പ്രധാനപ്പെട്ട ക്ലബുകൾ പിന്മാറിയതോടെ യൂറോപ്യൻ സൂപ്പർ ലീഗെന്ന പ്രൊജക്റ്റ്‌ അവതാളത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *