യുവന്റസിൽ ക്രിസ്റ്റ്യാനോയുടെ സ്വപ്നം പൂവണിഞ്ഞില്ല :മുൻ സഹതാരം പറയുന്നു!

2018-ലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ വിട്ടു കൊണ്ട് യുവന്റസിലേക്ക് ചേക്കേറിയത്. താരത്തിന് വ്യക്തിഗത മികവ് അവിടെ തുടർന്നുവെങ്കിലും ടീം എന്ന നിലയിൽ കാര്യമായ നേട്ടങ്ങളുണ്ടാക്കാൻ യുവന്റസിന് കഴിഞ്ഞിരുന്നില്ല. ഇതോടുകൂടി ക്രിസ്റ്റ്യാനോ ക്ലബ്ബ് വിട്ടുകൊണ്ട് യുണൈറ്റഡിലേക്ക് തിരിച്ചെത്തുകയായിരുന്നു.134 മത്സരങ്ങളിൽ നിന്ന് 101 ഗോളുകളായിരുന്നു അദ്ദേഹം യുവന്റസിന് വേണ്ടി നേടിയിരുന്നത്.

ഏതായാലും ക്രിസ്റ്റ്യാനോയുടെ യുവന്റസ് കരിയറിനെ കുറിച്ച് മുൻ പോർച്ചുഗീസ് സഹതാരമായ റികാർഡോ കാർവാലോ ചില കാര്യങ്ങൾ പങ്കു വെച്ചിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോയുടെ സ്വപ്നം യുവന്റസിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടികൊടുക്കലായിരുന്നുവെന്നും എന്നാൽ അത് പൂവണിഞ്ഞില്ല എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.കാർവാലോയുടെ വാക്കുകൾ ട്യൂട്ടോയുവേ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” എല്ലാ സീസണിലും യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമിയും ഫൈനലും എത്താനുള്ള കപ്പാസിറ്റിയൊന്നും യുവന്റസിന് ഇല്ലായിരുന്നു. ചാമ്പ്യൻസ് ലീഗ് നേടാനുള്ള കരുത്തൊന്നും പേരിനോ ടീമിനോ ഇല്ലായിരുന്നു. ചാമ്പ്യൻസ് ലീഗ് എന്നുള്ളത് എല്ലാതലത്തിലും മികച്ച് നിൽക്കുന്നവർക്കുള്ളതാണ്.യുവന്റസിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നുള്ളതായിരുന്നു ക്രിസ്റ്റ്യാനോയുടെ സ്വപ്നം. പക്ഷേ നിർഭാഗ്യവശാൽ അത് സാധ്യമായില്ല.എന്തൊക്കെയോ കുറവുകൾ യുവന്റസിന് ഉണ്ടായിരുന്നു ” ഇതാണ് കാർവാലോ പറഞ്ഞിട്ടുള്ളത്.

പോർട്ടോക്കൊപ്പം 2004-ലെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ താരമാണ് കാർവാലോ.2016-ൽ പോർച്ചുഗൽ യൂറോ കപ്പ് നേടിയപ്പോഴും ഇദ്ദേഹം ടീമിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *