യുവന്റസിനെതിരെ വിജയം നേടി പിഎസ്ജി,പക്ഷെ..!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് മത്സരത്തിൽ വമ്പൻമാരായ പിഎസ്ജിക്ക് വിജയം.2-1 എന്ന സ്കോറിനാണ് പിഎസ്ജി യുവന്റസിനെ അവരുടെ മൈതാനത്ത് വെച്ച് പരാജയപ്പെടുത്തിയിട്ടുള്ളത്.കിലിയൻ എംബപ്പേ,നുനോ മെന്റസ് എന്നിവരാണ് പിഎസ്ജിക്ക് വേണ്ടി ഗോളുകൾ നേടിയത്. മെസ്സിയും എംബപ്പേയും ഓരോ അസിസ്റ്റുകൾ വീതം കരസ്ഥമാക്കി.
ഈ വിജയം നേടിയിട്ടും പിഎസ്ജിക്ക് ഒരു പണി കിട്ടിയിട്ടുണ്ട്. അതായത് മറുഭാഗത്ത് പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക 6-1 എന്ന സ്കോറിന് മക്കാബി ഹൈഫയെ പരാജയപ്പെടുത്തുകയായിരുന്നു. ഇതോടുകൂടി പിഎസ്ജിക്ക് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നഷ്ടമായി.ബെൻഫികയാണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരിക്കുന്നത്. അതായത് പിഎസ്ജി പ്രീ ക്വാർട്ടറിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഏതെങ്കിലും വമ്പൻ ടീമിനെതിരെ കളിക്കേണ്ടി വരുമെന്നുള്ളതാണ്.
⌛️A win for @PSG_English in #PSGJUV @juventusfcen 1⃣-2⃣ @PSG_English
— Paris Saint-Germain (@PSG_English) November 2, 2022
⚽️ @KMbappe 13'
⚽️ @nunomendes_25 69'
🔴🔵 #WeAreParis pic.twitter.com/xRlDkloFyB
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി മികച്ച വിജയം നേടിയിട്ടുണ്ട്. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് സിറ്റി സെവിയ്യയെ പരാജയപ്പെടുത്തിയത്. ഒരു ഗോളും രണ്ട് അസിസ്റ്റുമായി തിളങ്ങിയ സൂപ്പർതാരം ജൂലിയൻ ആൽവരസാണ് മത്സരത്തിലെ താരം.ലെവിസ്,മഹ്റസ് എന്നിവരാണ് സിറ്റിയുടെ ബാക്കിയുള്ള ഗോളുകൾ നേടിയിട്ടുള്ളത്. മാഞ്ചസ്റ്റർ സിറ്റി ഒന്നാം സ്ഥാനത്തും ഡോർട്മുണ്ട് രണ്ടാം സ്ഥാനത്തുമാണ് ഈ ഗ്രൂപ്പിൽ ഫിനിഷ് ചെയ്തിട്ടുള്ളത്.
മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് മികച്ച വിജയം നേടിയിട്ടുണ്ട്. ഒന്നിനെതിരെ 5 ഗോളുകൾക്കാണ് റയൽ സെൽറ്റിക്കിനെ പരാജയപ്പെടുത്തിയിട്ടുള്ളത്.മോഡ്രിച്ച്,റോഡ്രിഗോ,അസെൻസിയോ,വിനീഷ്യസ്,വാൽവെർദെ എന്നിവരാണ് ഗോളുകൾ നേടിയിട്ടുള്ളത്.ഗ്രൂപ്പിൽ റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്തും ആർബി ലീപ്സിഗ് രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു.