യുണൈറ്റഡ് Vs ബാഴ്സ : യൂറോപ ലീഗിലും കിടിലൻ പോരാട്ടങ്ങൾ.
യുവേഫ യൂറോപ ലീഗിന്റെ പ്ലേ ഓഫ് മത്സരങ്ങളുടെ നറുക്കെടുപ്പ് ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. തകർപ്പൻ പോരാട്ടങ്ങളാണ് യൂറോപ ലീഗിലും ആരാധകരെ കാത്തിരിക്കുന്നത്. പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയെ നേരിടുമെന്നുള്ളതാണ് ഏറ്റവും ആകർഷകമായ കാര്യം.
ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിനാലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്ലേ ഓഫ് കളിക്കേണ്ടി വരുന്നത്. അതേസമയം എഫ്സി ബാഴ്സലോണ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിനാലാണ് യൂറോപ ലീഗ് കളിക്കേണ്ടി വരുന്നത്. ഏതായാലും ഇരു ടീമുകളിൽ ഒന്ന് യൂറോപ ലീഗിൽ നിന്ന് നേരത്തെ പുറത്താവും എന്നുള്ളത് ആരാധകർക്ക് നിരാശ പകരുന്ന കാര്യം തന്നെയാണ്.
ലെവന്റോസ്‌ക്കിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നേർക്കുനേർ വരുന്നു എന്നുള്ളതാണ് ഈ മത്സരത്തിന്റെ ഏറ്റവും വലിയ സവിശേഷത.മുമ്പ് യുവന്റസിലായിരുന്ന സമയത്തും റയലിലായിരുന്ന സമയത്തുമൊക്കെ ബാഴ്സക്കെതിരെ കളിച്ചിട്ടുള്ള താരം കൂടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.അദ്ദേഹം ഒരിക്കൽ കൂടി ബാഴ്സക്കെതിരെ കളിക്കുമ്പോൾ എന്താവും എന്നുള്ളതാണ് ഏവരും ഉറ്റു നോക്കുന്നത്. ചാമ്പ്യൻസ് ലീഗിന് പുറമേ യൂറോപ ലീഗിലും മികച്ച മത്സരങ്ങൾ കാത്തിരിക്കുന്നത് ആരാധകരെ ആവേശഭരിതരാക്കിയിട്ടുണ്ട്.
✅ Rival confirmado por Europa League.#MUFC #UEL pic.twitter.com/tho40HVw2C
— Manchester United (@ManUtd_Es) November 7, 2022
യൂറോപ ലീഗിലെ മത്സരങ്ങൾ ഇവയൊക്കെയാണ്.
Man Utd 🆚 Barcelona
Juventus 🆚 Nantes
Sporting Lisbon 🆚 Midtjylland
Shakhtar Donetsk 🆚 Rennes
Ajax 🆚 Union Berlin
Bayer Leverkusen 🆚 Monaco
Sevilla 🆚 PSV
RB Salzburg 🆚 Roma