യുണൈറ്റഡ് ഇന്ന് വിജയിക്കുമോ? ബെറ്റിങ് ഓഡ് പ്രെഡിക്ഷൻ ഇങ്ങനെ!
യുവേഫ ചാമ്പ്യൻസ് ലീഗിലെ അഞ്ചാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് കളത്തിലേക്കിറങ്ങുന്നുണ്ട്. വിയ്യാറയലാണ് യുണൈറ്റഡിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 11.15-ന് വിയ്യാറയലിന്റെ മൈതാനത്ത് വെച്ചാണ് മത്സരം അരങ്ങേറുക.
യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം സോൾഷെയറെ പുറത്താക്കിയതിന് ശേഷമുള്ള ആദ്യ മത്സരമാണിത്. മൈക്കൽ കാരിക്കാണ് ഇന്ന് യുണൈറ്റഡിന് തന്ത്രങ്ങളോതുക. നിലവിൽ 7 പോയിന്റുള്ള യുണൈറ്റഡ് ഗ്രൂപ്പിൽ ഒന്നാമതാണ്. അതേസമയം 7 പോയിന്റ് തന്നെയുള്ള വിയ്യാറയൽ രണ്ടാമതും 5 പോയിന്റുള്ള അറ്റലാന്റ മൂന്നാമതുമാണ്.ഇന്നത്തെ മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ യുണൈറ്റഡിന് പ്രീ ക്വാർട്ടർ സാധ്യതകൾ സജീവമാക്കാൻ സാധിക്കും.
Villarreal vs Manchester United prediction and odds: Goals on the cards in Champions League fixture #mufc #UCL https://t.co/84iIs9uAcE
— Man United News (@ManUtdMEN) November 22, 2021
ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് യുണൈറ്റഡ് വിയ്യാറയലിനെ പരാജയപ്പെടുത്തിയിരുന്നു. അത് യുണൈറ്റഡിന് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.അതേസമയം സ്വന്തം മൈതാനത്ത് ഇംഗ്ലീഷ് ക്ലബുകൾക്കെതിരെ വിയ്യാറയൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് യുണൈറ്റഡിന് ഒരല്പം ആശങ്ക നൽകുന്ന കാര്യമാണ്.
ഏതായാലും ഈ മത്സരത്തിലെ ബെറ്റിങ് ഓഡ് പ്രെഡിക്ഷൻ പ്രമുഖ മാധ്യമമായ മാഞ്ചസ്റ്റർ ന്യൂസ് പുറത്ത് വിട്ടിട്ടുണ്ട്.4/7 ആണ് ഇവരുടെ ഒരു പ്രെഡിക്ഷൻ. അതായത് മാഞ്ചസ്റ്റർ യുണൈറ്റഡിന് തന്നെയാണ് വിജയസാധ്യത. കൂടാതെ ഇരു ടീമുകളും രണ്ട് ഗോളുകൾക്ക് മുകളിൽ നേടാനുള്ള സാധ്യതയും ഇവർ ചൂണ്ടി കാണിക്കുന്നുണ്ട്.
ഏതായാലും മൈക്കൽ കാരിക്കിന്റെ യുണൈറ്റഡിന് വിയ്യാറയലിനെ കീഴടക്കാൻ സാധിക്കുമോ? നിങ്ങളുടെ പ്രവചനങ്ങൾ രേഖപ്പെടുത്താം.