യുണൈറ്റഡ് ഇന്ന് ഒമോനിയക്കെതിരെ,CR7 ഇറങ്ങുമോ? സാധ്യത ഇലവൻ ഇതാ!
യൂറോപ്പ ലീഗിൽ ഇന്ന് നടക്കുന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ഒമോനിയയാണ് ഇന്നത്തെ മത്സരത്തിൽ യുണൈറ്റഡിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 10 :15 ന് സൈപ്രസിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.
ലീഗിൽ നടന്ന ആദ്യത്തെ മത്സരത്തിൽ റയൽ സോസിഡാഡിനോട് യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ യുണൈറ്റഡ് ഷെറിഫിനെ പരാജയപ്പെടുത്തിയിരുന്നു. ഇനി യുണൈറ്റഡിന് മുന്നോട്ട് കുതിക്കണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്.
അതേസമയം കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ വമ്പൻ തോൽവി ഏറ്റു വാങ്ങിക്കൊണ്ടാണ് യുണൈറ്റഡ് ഈ മത്സരത്തിന് വരുന്നത്. ഏതായാലും ടെൻ ഹാഗ് ഇന്നത്തെ മത്സരത്തിന്റെ ഇലവനിൽ മാറ്റങ്ങൾ വരുത്തിയേക്കും. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്നത്തെ മത്സരത്തിൽ കളിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ യൂറോപ്പ ലീഗ് മത്സരം കളിക്കാൻ താരത്തിന് സാധിച്ചിരുന്നു. ഏതായാലും യുണൈറ്റഡിന്റെ സാധ്യത ഇലവൻ നമുക്കൊന്ന് പരിശോധിക്കാം.
How Manchester United should line up vs Omonia Nicosia in Europa League fixture #mufc https://t.co/kVCGhiVV2S
— Man United News (@ManUtdMEN) October 6, 2022
ഗോൾകീപ്പറായി കൊണ്ട് ടോം ഹീറ്റൺ വരാനുള്ള സാധ്യത ഇവിടെയുണ്ട്. സെന്റർ ബാക്കുമാരായി കൊണ്ട് ലിന്റലോഫും ലിസാൻഡ്രോ മാർട്ടിനസ്സും ഉണ്ടാവും.വിങ് ബാക്കുമാരായി കൊണ്ട് ലൂക്ക് ഷോ,ഡിയോഗോ ഡാലോട്ട് എന്നിവരായിരിക്കും. മിഡ്ഫീൽഡിൽ കാസമിറോക്ക് ഇടമുണ്ടായിരിക്കും. അദ്ദേഹത്തോടൊപ്പം ഫ്രഡ്,ബ്രുണോ എന്നിവരായിരിക്കും മധ്യനിരയിൽ ഉണ്ടാവുക. സെന്റർ സ്ട്രൈക്കർ പൊസിഷനിൽ റൊണാൾഡോ ഇടം നേടും. ഇരുവശങ്ങളിലുമായി ആന്റണിയും മാർഷ്യലുമായിരിക്കും കളിക്കുക. ഇതാണ് മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് നൽകുന്ന സാധ്യത ഇലവൻ.
ഏതായാലും നിലവിൽ മൂന്ന് പോയിന്റ് ഉള്ള യുണൈറ്റഡ് രണ്ടാം സ്ഥാനത്താണ്. ഒരു മികച്ച വിജയം ഇന്നത്തെ മത്സരത്തിൽ യുണൈറ്റഡ് നേടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.