മോശമായതും നിരാശയുണ്ടാക്കുന്നതും : സിമയോണിയുടെ ടാക്റ്റിക്ക്സിനെതിരെ ആഞ്ഞടിച്ച് റിവാൾഡോ!

കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാംപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും സമനിലയിൽ പിരിയുകയായിരുന്നു. എന്നാൽ ആദ്യപാദത്തിൽ നേടിയ ഒരു ഗോൾ വിജയത്തിന്റെ ബലത്തിൽ മാഞ്ചസ്റ്റർ സിറ്റി സെമിയിൽ പ്രവേശിക്കുകയായിരുന്നു.ആദ്യപാദ മത്സരത്തിൽ സിമയോണിയുടെ അത്ലറ്റിക്കോ പ്രതിരോധത്തിലൂന്നി കൊണ്ടായിരുന്നു കളിച്ചിരുന്നത്. എന്നാൽ രണ്ടാംപാദത്തിൽ കൂടുതൽ ഫിസിക്കലായും ആക്രമണാത്മക ശൈലിയിലും അത്ലറ്റിക്കോ കളിക്കുകയായിരുന്നു.

എന്നാൽ സിമയോണിയുടെ ഈ ടാക്ടിക്സിനെതിരെ ബ്രസീലിയൻ ഇതിഹാസമായ റിവാൾഡോ വിമർശനമുയർത്തിയിട്ടുണ്ട്.ആദ്യപാദത്തിൽ അത്ലറ്റിക്കോ കളിച്ചത് മോശമായതും നിരാശ ഉണ്ടാക്കുന്ന രീതിയിലുമാണ് എന്നാണ് റിവാൾഡോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ബെറ്റ്ഫയർ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” പല മാധ്യമങ്ങളും അത്ലറ്റിക്കോയുടെ സമീപനത്തിനെതിരെ വിമർശനങ്ങൾ ഉയർത്തുന്നത് ഞാൻ കണ്ടു.എന്നാൽ എനിക്കതിൽ അത്ഭുതമൊന്നും തോന്നിയിട്ടില്ല.കാരണം സിമയോണി എപ്പോഴും അങ്ങനെയാണ്. മത്സരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുക.ഫുട്ബോളിൽ എന്ത് വേണമെങ്കിലും സംഭവിക്കാം. രണ്ടാംപാദത്തിൽ സിമയോണിയുടെ ടീമിനെതിരെ പെപ്പിന്റെ ടീം സമയം പാഴാക്കുന്നത് നമ്മൾ കണ്ടു. പക്ഷേ മത്സരത്തിൽ അവസാന വിജയികൾ മാഞ്ചസ്റ്റർ സിറ്റി തന്നെയാണ്. ആദ്യപാദ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് പുറത്തെടുത്ത ടാക്റ്റിക്ക്സ് വളരെയധികം മോശമായതും നിരാശ നൽകുന്നതുമായിരുന്നു ” ഇതാണ് റിവാൾഡോ കുറിച്ചത്.

ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ റയൽ മാഡ്രിഡാണ്. അതേ സമയം മറ്റൊരു സെമിയിൽ വിയ്യാറയൽ ലിവർപൂളിനെ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *