മോഡ്രിച്ചിന്റെയും വിനീഷ്യസിന്റെയും മിന്നും പ്രകടനം, മനം നിറഞ്ഞ് സിദാൻ!
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് അറ്റലാന്റയെ കീഴടക്കിയത്. മത്സരത്തിൽ മിന്നും പ്രകടനമായിരുന്നു ലുക്കാ മോഡ്രിച്ചും വിനീഷ്യസ് ജൂനിയറും പുറത്തെടുത്തിരുന്നത്. മത്സരത്തിൽ ബെൻസിമ നേടിയ ഗോളിന് വഴിയൊരുക്കിയത് ലുക്കാ മോഡ്രിച്ചായിരുന്നു. വിനീഷ്യസ് ജൂനിയറാവട്ടെ റയലിന് ഒരു പെനാൽറ്റി നേടികൊടുക്കുകയും ചെയ്തു. മാത്രമല്ല മികച്ച മുന്നേറ്റങ്ങൾ വിനീഷ്യസിന്റെ ഭാഗത്തു നിന്നുണ്ടാവുകയും ചെയ്തിരുന്നു. ഏതായാലും മത്സരശേഷം ഇരുവരെയും പുകഴ്ത്തിയിരിക്കുകയാണ് പരിശീലകനായ സിദാൻ. ലുക്കാ മോഡ്രിച്ചിന്റെ പ്രകടനം കണ്ടാൽ അദ്ദേഹത്തിന് മുപ്പത്തിയഞ്ച് വയസ്സായി എന്ന് തോന്നില്ല എന്നാണ് സിദാൻ അറിയിച്ചത്. അതേസമയം വിനീഷ്യസിനെയും സിദാൻ പുകഴ്ത്തി.എതിരാളികളുടെ പ്രതിരോധനിരക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വിനീഷ്യസ് മിടുക്കനാണ് എന്നാണ് സിദാൻ പറഞ്ഞിരിക്കുന്നത്.
🗣 "If you ask me about Luka… he's some player"
— MARCA in English (@MARCAinENGLISH) March 16, 2021
👉 https://t.co/PT9k1rlXGE pic.twitter.com/bhC5Hs5yAK
” ഞാൻ എല്ലാ താരങ്ങളെയും അഭിനന്ദിക്കുന്നു.ഒരു മികച്ച മത്സരമാണ് കാഴ്ച്ച വെച്ചത്.നല്ല രീതിയിലാണ് ഞങ്ങൾ ഡിഫൻഡ് ചെയ്തത്.ഞങ്ങളിൽ നിന്ന് ഒരു കംപ്ലീറ്റ് പ്രകടനമാണ് ഉണ്ടായത്.ലുക്കാ മോഡ്രിച്ചും ടോണി ക്രൂസും അസാധാരണപ്രകടനമാണ് പുറത്തെടുത്തത്.ലുക്കാ മോഡ്രിച്ചിനെ പറ്റി പറയുകയാണെങ്കിൽ അദ്ദേഹം ഒരു വ്യത്യസ്തനായ താരമാണ്.കളത്തിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ടാൽ അദ്ദേഹത്തിന് 35 വയസ്സായെന്ന് തോന്നുകയില്ല.വിനീഷ്യസിന്റെ കാര്യത്തിൽ ഞാൻ സന്തോഷവാനാണ്.അദ്ദേഹം ഒരു പെനാൽറ്റി നേടിത്തന്നു.വളരെയധികം വേഗതയുള്ള താരമാണ് അദ്ദേഹം.എതിരാളികളുടെ ഡിഫൻസിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞങ്ങൾക്കറിയാം.അദ്ദേഹം ഒരു പ്രധാനപ്പെട്ട താരമാണ് ” സിദാൻ പറഞ്ഞു.
🗣 "When you plant seeds, you end up with a harvest"
— MARCA in English (@MARCAinENGLISH) March 16, 2021
Judge @realmadriden by performance, not age, says Ramos 💪https://t.co/VlLJoqqplO pic.twitter.com/RI7cratQCW