മെസ്സി പോയതോടെ ചില ബാഴ്‌സ താരങ്ങൾ സ്വതന്ത്രരായി : ബയേൺ കോച്ച്!

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ്‌ ഘട്ട മത്സരത്തിൽ എഫ്സി ബാഴ്സലോണയും ബയേണും തമ്മിൽ ഏറ്റുമുട്ടുന്നുണ്ട്. സെപ്റ്റംബർ പതിനാലാം തിയ്യതി രാത്രി ഇന്ത്യൻ സമയം 12:30-ന് ബാഴ്‌സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് ഈ മത്സരം അരങ്ങേറുക. ഈ മത്സരത്തെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ ബയേൺ പരിശീലകനായ ജൂലിയൻ നഗെൽസ്‌മാൻ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. മികച്ച ഒരു താരമാണ് ബാഴ്‌സ വിട്ടതെന്നും എന്നാൽ മെസ്സിയില്ലാത്ത ബാഴ്‌സ ഒരല്പം വ്യത്യസ്ഥമായിരിക്കുമെന്നും ചില താരങ്ങൾക്ക്‌ സ്വതന്ത്രമായി കളിക്കാമെന്നുമാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്.

” ഒരു മികച്ച താരമാണ് ബാഴ്‌സ വിട്ടു പോയിരിക്കുന്നത്.വർഷങ്ങളായി ബാഴ്‌സയുടെ മുഖമുദ്രയായിരുന്നു അദ്ദേഹം.കളത്തിനകത്തും പുറത്തും ഡ്രസിങ് റൂമിലും ഒരുപാട് സ്വാധീനങ്ങൾ ചെലുത്താൻ മെസ്സിക്ക് സാധിച്ചിരുന്നു.സംഘടനാപരമായ തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.അത്കൊണ്ട് തന്നെ അദ്ദേഹം ക്ലബ് വിട്ടതോടെ വ്യത്യസ്ഥമായ ഒരു ബാഴ്‌സയെയായിരിക്കും കാണാൻ സാധിക്കുക. ചില താരങ്ങൾക്ക്‌ കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിക്കാൻ സാധിക്കും. അവർ അദ്ദേഹത്തിന്റെ വിടവ് നികത്താൻ ശ്രമിക്കും.മെസ്സി ഒരു വേൾഡ് ക്ലാസ്സ്‌ പ്ലയെർ ആണ് എന്നുള്ളത് എല്ലാവർക്കും അറിയുന്ന കാര്യമാണ്.ഒരു മത്സരത്തിന്റെ ഫലം തന്നെ നിർണ്ണയിക്കാനുള്ള കെൽപ്പുണ്ട് മെസ്സിക്ക്.മെസ്സിയുണ്ടെങ്കിൽ ഏത് ടീമും മികച്ചതാവും.അടുത്ത ആഴ്ച്ചയാണ് ഞങ്ങൾ ബാഴ്‌സയെ നേരിടുന്നത്. അതിനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ.ഒരു മനോഹരമായ നഗരത്തിലെ വലിയൊരു സ്റ്റേഡിയത്തിലാണ് ഞങ്ങൾ കളിക്കുന്നത്. ഒരുപാട് പാരമ്പര്യവും ആരാധകപിന്തുണയുമുള്ള രണ്ട് ടീമുകൾ തമ്മിലാണ് ഏറ്റുമുട്ടുന്നത് ” നഗെൽസ്‌മാൻ പറഞ്ഞു. ബാഴ്‌സയെയും ബയേണിനേയും കൂടാതെ ബെൻഫിക്ക, ഡൈനാമോ കീവ് എന്നിവരാണ് ഗ്രൂപ്പ്‌ ഇയിൽ ഉൾപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *