മെസ്സിക്ക് യുവന്റസിനെ കുറിച്ച് എല്ലാമറിയാം, പ്യാനിക്ക് പറയുന്നു !
യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടങ്ങളിലൊന്നാണ് ഇന്ന് അരങ്ങേറാനിരിക്കുന്നത്. സ്പാനിഷ് വമ്പൻമാരായ ബാഴ്സയും ഇറ്റാലിയൻ അതികായകൻമാരായ യുവന്റസും തമ്മിലാണ് ഇന്ന് മാറ്റുരക്കുന്നത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരിടവേളക്ക് ശേഷം മുഖാമുഖം വരുന്നു എന്ന പേരിലാണ് തുടക്കത്തിൽ ഇത് ഏറെ ശ്രദ്ദേയമായതെങ്കിലും ക്രിസ്റ്റ്യാനോക്ക് കോവിഡ് മൂലം മത്സരം നഷ്ടമാവുമെന്നത് ഫുട്ബോൾ ആരാധകർക്ക് തന്നെ നിരാശ പടർത്തുന്ന ഒന്നാണ്.ഏതായാലും യുവന്റസിനെ നേരിടാൻ സൂപ്പർ താരം ലയണൽ മെസ്സി ഒരുങ്ങി കഴിഞ്ഞു എന്നാണ് സഹതാരവും മുൻ യുവന്റസ് താരവുമായിരുന്ന പ്യാനിക്ക് പറയുന്നത്. യുവന്റസിനെ കുറിച്ച് തന്നോടെല്ലാം മെസ്സി ചോദിച്ചറിഞ്ഞുവെന്നും അതിനാൽ തന്നെ മെസ്സിക്ക് യുവന്റസിനെ കുറിച്ച് എല്ലാമറിയാമെന്നുമാണ് പ്യാനിക്ക് പറഞ്ഞത്.
🔊 @Miralem_Pjanic: "I spoke to Leo about the time I spent here. He is well-informed about the club, the president, and the staff. He knows all about Juventus"
— FC Barcelona (@FCBarcelona) October 27, 2020
🔜 #JuveBarça
TUNE IN 👉 https://t.co/v28AM27Zzq pic.twitter.com/6jjDw5ehdu
” ഞാൻ യുവന്റസിൽ ആയിരുന്ന സമയത്തുള്ള കാര്യങ്ങളെ പറ്റി മെസ്സിയുമായി ഞാൻ സംസാരിച്ചിരുന്നു. ഇപ്പോൾ അദ്ദേഹത്തിന് ക്ലബ്ബിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും കിട്ടിയിട്ടുണ്ട്. പ്രസിഡന്റിനെ കുറിച്ചു, സ്റ്റാഫിനെ കുറിച്ചും എല്ലാം അദ്ദേഹത്തിനറിയാം. നിലവിൽ യുവന്റസിനെ കുറിച്ച് അദ്ദേഹത്തിന് എല്ലാമറിയാം ” പ്യാനിക്ക് മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് യുവന്റസിന്റെ മൈതാനത്ത് വെച്ചാണ് മത്സരം. ഇരുക്ലബുകളും ആദ്യത്തെ മത്സരം വിജയിച്ചു കൊണ്ടാണ് കടന്നു വരുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവം യുവന്റസിന് കനത്തതിരിച്ചടിയാണ്. പക്ഷെ ബാഴ്‌സയാവട്ടെ നിലവിൽ മോശം ഫോമിലുമാണ്.
🗣 “Ok, so here’s what you need to know..” 😉 pic.twitter.com/8ZRErboTVI
— FC Barcelona (@FCBarcelona) October 27, 2020