മുള്ളറിന്റെ എതിരാളി ഹാവേർട്സ്, സന്ദേശവുമായി മുള്ളർ!
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.ഒരു പിടി മികച്ച മത്സരങ്ങളാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. അതിലൊന്ന് ബയേണും ആഴ്സണലും തമ്മിൽ ഏറ്റുമുട്ടുന്ന മത്സരമാണ്. കടലാസിലെ കണക്കുകൾ ബയേണിനൊപ്പമാണങ്കിലും നിലവിൽ മിന്നുന്ന ഫോമിൽ കളിക്കുന്നവരാണ് ആഴ്സണൽ.അതുകൊണ്ടുതന്നെ ഒരു കടുത്ത പോരാട്ടം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.
ജർമ്മനിയുടെ ദേശീയ ടീമിൽ ഒരുമിച്ച് കളിക്കുന്ന സൂപ്പർ താരങ്ങളാണ് തോമസ് മുള്ളറും കായ് ഹാവേർട്സും.ഈ മത്സരത്തിൽ രണ്ടു താരങ്ങളും മുഖാമുഖം വരുന്നുണ്ട്. പതിവുപോലെ മുള്ളർ തന്റെ സഹതാരത്തിന് ഒരു സന്ദേശം നൽകിയിട്ടുണ്ട്. ഞാൻ നിന്നെ കാത്തിരിക്കുകയാണ് എന്നാണ് മുള്ളർ ഈ നറുക്കെടുപ്പ് അവസാനിച്ചതിന് പിന്നാലെ മെസ്സേജ് ആയിക്കൊണ്ട് നൽകിയിട്ടുള്ളത്.മുള്ളറുടെ വാക്കുകൾ ഇങ്ങനെയാണ്.
Thomas Muller is waiting for Kai Havertz 👀
— Khel Now World Football (@KhelNowWF) March 15, 2024
Bayern Munich face Arsenal in the UEFA Champions League quarter-finals 🔥🔴#football #Muller #ThomasMuller #UCL #Arsenal #BayernMunich #FCBayern #Bundesliga pic.twitter.com/iAgDoOWiFI
” ഞങ്ങളുടെ എതിരാളികൾ ആഴ്സണലാണ്. എന്റെ സുഹൃത്ത് കായ് ഹാവേർട്സ് അവിടെയുണ്ട്. ഞാൻ നിന്നെ കാത്തിരിക്കുകയാണ് ഹാവേർട്സ്. ഇതൊരു നൈസായിട്ടുള്ള നറുക്കെടുപ്പാണ്.രണ്ട് മികച്ച ടീമുകൾ,രണ്ട് മികച്ച സ്റ്റേഡിയങ്ങൾ,രണ്ട് മികച്ച നഗരങ്ങൾ.മത്സരം കഠിനമായിരിക്കും, പക്ഷേ ഞാൻ എപ്പോഴും പോസിറ്റീവ് ആണ്. ഉടനെ തന്നെ കാണാം ഗണ്ണേഴ്സ് ” ഇതാണ് തോമസ് മുള്ളറുടെ സന്ദേശം.
മുള്ളർ ഇത് ആദ്യമായിട്ടല്ല ഇത്തരത്തിലുള്ള സന്ദേശങ്ങൾ നൽകുന്നത്. ചാമ്പ്യൻസ് ലീഗിലെ പ്രധാനപ്പെട്ട നോക്കോട്ട് മത്സരങ്ങൾക്ക് മുന്നേ ഇത്തരത്തിലുള്ള സന്ദേശങ്ങൾ തോമസ് മുള്ളർ നൽകാറുണ്ട്.ഏതായാലും ഇത്തവണ അത്ര മികച്ച നിലയിൽ ഒന്നുമല്ല ബയേൺ ഉള്ളത്.ബുണ്ടസ് ലിഗ കിരീടം അവരുടെ കൈകളിൽ നിന്നും വഴുതി പോവുകയാണ്.ഈ സീസൺ അവസാനിച്ചതിനുശേഷം പരിശീലക സ്ഥാനത്തു നിന്നും പടിയിറങ്ങാൻ അവരുടെ പരിശീലകൻ ടുഷേൽ തീരുമാനിച്ചിട്ടുണ്ട്.