മിലാൻ ഉടൻ തന്നെ UCL നേടും,സൗദി പണത്തേക്കാൾ വലുത് UCL : ലിയാവോ.

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങളുള്ള രണ്ടാമത്തെ ക്ലബ്ബ് AC മിലാനാണ്. 7 തവണ അവർ UCL കിരീടം നേടിയിട്ടുണ്ട്. പക്ഷേ അവസാനമായി 2007 ലാണ് അവർ ചാമ്പ്യൻസ് ലീഗ് നേടിയിട്ടുള്ളത്.അതിനുശേഷം ഒരു തവണ പോലും ഈ കിരീടം നേടാൻ കഴിഞ്ഞിട്ടില്ല.വലിയ ഒരു വരൾച്ച തന്നെയാണ് അവർക്ക് അനുഭവപ്പെടുന്നത്.

എന്നാൽ അധികം വൈകാതെ തന്നെ AC മിലാൻ ചാമ്പ്യൻസ് ലീഗ് കിരീടം നേടുമെന്ന് മിലാന്റെ പോർച്ചുഗീസ് സൂപ്പർ താരമായ റഫയേൽ ലിയാവോ പറഞ്ഞിട്ടുണ്ട്.മാത്രമല്ല സൗദി അറേബ്യയിലേക്ക് പോകുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്. അതായത് നിലവിൽ സൗദിയുടെ പണത്തേക്കാൾ താൻ മൂല്യം കൽപ്പിക്കുന്നത് ചാമ്പ്യൻസ് ലീഗിനാണെന്നും ലിയാവോ കൂട്ടിച്ചേർത്തിട്ടുണ്ട്. ഒരു പോർച്ചുഗീസ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലിയാവോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” AC മിലാൻ ഇപ്പോൾ ഉള്ളത് ശരിയായ പാതയിലാണ്.ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിൽ എത്താൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. അധികം വൈകാതെ തന്നെ മിലാൻ ചാമ്പ്യൻസ് ലീഗ് കിരീടം നേടും. വലിയ നേട്ടങ്ങൾ കരസ്ഥമാക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു താരമാണ് ഞാൻ. ഓരോ താരത്തിന്റെയും സ്വപ്നമായിരിക്കും ചാമ്പ്യൻസ് ലീഗ്.അതിന് വേണ്ടിയാണ് ഞാൻ ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇപ്പോൾ സൗദിയിലേക്ക് പോകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. 10 മില്യൺ യൂറോയേക്കാൾ എനിക്ക് വലുത് UCL തന്നെയാണ് ” ലിയാവോ പറഞ്ഞു.

ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിൽ മരണ ഗ്രൂപ്പിൽ ആണ് മിലാൻ ഉൾപ്പെട്ടിട്ടുള്ളത്.ന്യൂകാസിൽ യുണൈറ്റഡിനെതിരെയുള്ള ആദ്യ മത്സരത്തിൽ ഗോൾ രഹിത സമനില അവർ വഴങ്ങിയിരുന്നു.പിഎസ്ജി,ഡോർട്മുണ്ട് എന്നിവരാണ് മറ്റു എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *