മാധ്യമങ്ങളെ ശ്രദ്ദിക്കാറില്ല, അത്കൊണ്ടാണ് താൻ സന്തോഷവാനായിരിക്കുന്നത്, വിജയശില്പിയായ ഫെലിക്സ് പറയുന്നു !
മാധ്യമങ്ങളുടെ വിമർശനങ്ങൾ തന്നെ ബാധിക്കാറില്ലെന്ന് വെളിപ്പെടുത്തി അത്ലെറ്റിക്കോ മാഡ്രിഡിന്റെ പോർച്ചുഗീസ് സൂപ്പർ താരം ഹാവോ ഫെലിക്സ്. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വിജയശില്പിയായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഈ യുവതാരം. തനിക്ക് ചാമ്പ്യൻസ് ലീഗ് ഇഷ്ടമാണെന്നും താൻ സന്തോഷത്തോടെയാണ് കളിക്കാറുള്ളതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ നടന്ന മത്സരത്തിൽ സാൽസ്ബർഗിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് അത്ലെറ്റിക്കോ തകർത്തു വിട്ടത്. മത്സരത്തിൽ ഇരട്ടഗോളുകൾ നേടിക്കൊണ്ട് ഫെലിക്സ് തിളങ്ങിയിരുന്നു. എന്നാൽ മുമ്പ് താരത്തിന്റെ മോശം ഫോമിനെ തുടർന്ന് ഒരുപാട് പഴി ഫെലിക്സിന് കേൾക്കേണ്ടി വന്നിരുന്നു. ഇതിനെ തുടർന്നാണ് താരം അത് ശ്രദ്ദിക്കാറില്ലെന്ന് വെളിപ്പെടുത്തിയത്. മത്സരശേഷം മൂവി സ്റ്റാറിനോടാണ് ഫെലിക്സ് സംസാരിച്ചത്.
📢 El portugués, protagonista de la remontadahttps://t.co/761MDqFupY
— Atlético de Madrid (@Atletico_MD) October 27, 2020
” ഓരോ മത്സരവും ആസ്വദിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. ചാമ്പ്യൻസ് ലീഗ് എനിക്കിഷ്ടമാണ്. ഞാനെപ്പോഴും സന്തോഷത്തോടെ കളിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. അത് തുടരുകയാണ് എന്റെ ലക്ഷ്യം. ടീമിനെ സംബന്ധിച്ചെടുത്തോളം ഒരു മികച്ച മത്സരമാണ് കഴിഞ്ഞത്. ഞങ്ങൾ എല്ലാവരും നല്ല രീതിയിൽ കളിച്ചു. ഞങ്ങൾ ഇതുപോലെ കളിക്കുകയാണെങ്കിൽ തീർച്ചയായും ഞങ്ങൾക്ക് മുന്നേറാൻ സാധിക്കും. മാത്രമല്ല മികച്ച മത്സരഫലങ്ങൾ ഉണ്ടാവുകയും ചെയ്യും. എതിരാളികളായ സാൽസ്ബർഗ് നല്ല രീതിയിൽ ആക്രമണങ്ങൾ നടത്തിയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അവർ രണ്ടാം ഗോൾ നേടിയത് ഞങ്ങൾക്കിടയിൽ ആശങ്കക്ക് വഴിവെച്ചു. പിന്നീട് ഞങ്ങൾ തിരിച്ചു വന്നു. മത്സരത്തിൽ ശ്രദ്ധ പതിപ്പിച്ചതോടെ ഞങ്ങൾക്ക് വിജയം നേടാനായി. ഞാൻ പത്രമാധ്യമങ്ങൾ ഒന്നും തന്നെ നോക്കാറുമില്ല, ശ്രദ്ദിക്കാറുമില്ല. അത്തരത്തിലുള്ള ഒന്നും തന്നെ ഞാൻ നോക്കാറില്ല. വീട്ടിലായിരിക്കുമ്പോൾ പരമാവധി ആസ്വദിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്.അത്കൊണ്ടാണ് ഞാൻ ഇത്രയും സന്തോഷവാനായിരിക്കുന്നത് “ഫെലിക്സ് പറഞ്ഞു.
❤️🤍 pic.twitter.com/mKHyX1ePnq
— Atlético de Madrid (@atletienglish) October 28, 2020