മാഞ്ചസ്റ്റർ സിറ്റിക്കെതിരെ 16-ആം വയസ്സിൽ അരങ്ങേറ്റം,UCL ൽ റെക്കോർഡിട്ട് പോർച്ചുഗീസ് കൗമാരതാരം!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു. സ്വന്തം മൈതാനമായ ഇത്തിഹാദിൽ വെച്ച് സ്പോർട്ടിങ് സിപിയായിരുന്നു സിറ്റിയെ ഗോൾ രഹിത സമനിലയിൽ തളച്ചത്.എന്നാൽ ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് സിറ്റി സ്പോർട്ടിങ്ങിനെ പരാജയപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ സിറ്റി അനായാസം ക്വാർട്ടറിൽ പ്രവേശിക്കുകയും ചെയ്തു.
ഏതായാലും ഈ മത്സരത്തിൽ ഒരു റെക്കോർഡ് പിറന്നിട്ടുണ്ട്.അതായത് മത്സരത്തിന്റെ 89-ആം മിനുട്ടിലാണ് 16-കാരനായ റോഡ്രിഗോ റിബയ്റോ കളത്തിലേക്ക് എത്തിയത്. ഇതോടെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ നോക്കോട്ട് സ്റ്റേജിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് റോഡ്രിഗോ സ്വന്തമാക്കിയത്. ഇന്നലെ സിറ്റിക്കെതിരെ അരങ്ങേറുമ്പോൾ താരത്തിന്റെ പ്രായം 16 വർഷവും 315 ദിവസവുമാണ്. ഇതിനു മുൻപ് ആരും തന്നെ 17 വയസ്സിനു മുന്നേ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ നോക്കോട്ട് സ്റ്റേജിൽ കളിച്ചിട്ടില്ല.
— Murshid Ramankulam (@Mohamme71783726) March 10, 2022
അതേസമയം യുവേഫ ചാമ്പ്യൻസ് ലീഗിൽ അരങ്ങേറിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ബൊറൂസിയ ഡോർട്മുണ്ട് താരമായ യൂസുഫ മൗകോകോയുടെ പേരിലാണ്.2020-ൽ അദ്ദേഹം ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റം കുറിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 16 ഈ വർഷവും 18 ദിവസവുമായിരുന്നു.
പോർച്ചുഗല്ലിന്റെ അണ്ടർ 16,17 ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് റോഡ്രിഗോ റിബയ്റോ. എന്നാൽ സ്പോർട്ടിങ് സിപിയുടെ സീനിയർ ടീമിന് വേണ്ടി ലീഗിൽ ഇതുവരെ ഒറ്റ മത്സരം പോലും കളിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടില്ല.