മാഞ്ചസ്റ്ററിൽ ചരിത്രം കുറിച്ച ഒരേയൊരു ടീം മാത്രമേയൊള്ളൂ : സിറ്റിയുടെ വീഴ്ച്ച ആഘോഷിച്ച് യുണൈറ്റഡ് ആരാധകർ!

അവിശ്വസനീയമായ രീതിയിലായിരുന്നു മാഞ്ചസ്റ്റർ സിറ്റി ഒരിക്കൽ കൂടി യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായത്.ഭൂരിഭാഗം സമയവും വലിയൊരു ലീഡ് കൈവശമുണ്ടായിരുന്ന മാഞ്ചസ്റ്റർ സിറ്റി അവസാനനിമിഷത്തിൽ എല്ലാം കളഞ്ഞു കുളിക്കുകയായിരുന്നു.വീരോചിത തിരിച്ചുവരവ് നടത്തിയ റയൽ മാഡ്രിഡ് ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു.

ഏതായാലും ഒരിക്കൽ കൂടി കിരീടം നേടാനാവാതെ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിൽ നിന്നും മടങ്ങുകയാണ്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരൊറ്റ ചാമ്പ്യൻസ് ലീഗ് കിരീടം പോലും നേടാൻ സിറ്റിക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ സിറ്റിയുടെ ഈ വീഴ്ച്ച നഗര വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരാധകർ ആഘോഷമാക്കിയിരിക്കുകയാണിയിപ്പോൾ. ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ യുണൈറ്റഡ് തന്നെയാണ് സിറ്റിയേക്കാൾ മികച്ചവർ എന്നാണ് യുണൈറ്റഡ് ആരാധകർ ഓർമിപ്പിക്കുന്നത്. അത്തരത്തിലുള്ള ചില ട്വീറ്റുകൾ നമുക്കൊന്ന് പരിശോധിക്കാം.

“ചരിത്രം കുറിച്ച ഒരേയൊരു ടീമേ മാഞ്ചസ്റ്ററിൽ ഒള്ളൂ,അത് യുണൈറ്റഡാണ് ” ഇതായിരുന്നു ഒരു ആരാധകന്റെ ട്വീറ്റ്‌.

“മാഞ്ചസ്റ്ററിൽ നിന്നുള്ള ചുവന്ന കുപ്പായക്കാർക്ക് മാത്രമേ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധിക്കുകയുള്ളൂ എന്നുള്ളത് മാഞ്ചസ്റ്റർ സിറ്റി അറിഞ്ഞു കഴിഞ്ഞിട്ടുണ്ട് ” ഇതാണ് മറ്റൊരു ആരാധകന്റെ ട്വീറ്റ്‌.

” സിറ്റി യുണൈറ്റഡിനേക്കാൾ വലുതാണ് എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്? ചുരുങ്ങിയത് ഒരു ചാമ്പ്യൻസ് ലീഗ് കിരീടം എങ്കിലും നേടൂ, എന്നിട്ട് നമുക്ക് സംസാരിക്കാം ” ഇതാണ് മറ്റൊരു യുണൈറ്റഡ് ആരാധകൻ കുറിച്ച് വെച്ചിരിക്കുന്നത്.

ഏതായാലും നഗര വൈരികളുടെ പുറത്താകൽ പല യുണൈറ്റഡ് ആരാധകർക്കും സന്തോഷം നൽകിയിട്ടുണ്ട്. അതേസമയം യുണൈറ്റഡിന്റെ ചിരവൈരികളായ ലിവർപൂളാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയലിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *