മറികടന്നത് റൊണാൾഡോയെയും സിദാനെയും, ചരിത്രം കുറിച്ച് ഹാലണ്ട് !
ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ബൊറൂസിയക്ക് വേണ്ടി ഇരട്ടഗോളുകൾ നേടാൻ ഹാലണ്ടിന് സാധിച്ചിരുന്നു. താരത്തിന്റെ മികവിൽ മൂന്ന് ഗോളുകൾക്കാണ് ബൊറൂസിയ ക്ലബ് ബ്രൂഗേയെ തോൽപ്പിച്ചു വിട്ടത്. ഈ സീസണിൽ ഗംഭീരപ്രകടനമാണ് ഹാലണ്ട് കാഴ്ച്ചവെക്കുന്നത്. പതിനേഴു ഗോളുകൾ ആകെ ഇതിനോടകം തന്നെ താരം നേടിക്കഴിഞ്ഞു. ഇതിൽ ആറെണ്ണം ചാമ്പ്യൻസ് ലീഗിലാണ്. ഇപ്പോഴിതാ മറ്റൊരു ചരിത്രം കുറിച്ചിരിക്കുകയാണ് ഈ യുവതാരം. ഇരുപതുകാരനായ താരം ചാമ്പ്യൻസ് ലീഗിൽ ആകെ നേടിയത് പതിനാറു ഗോളുകളാണ്. ഫുട്ബോൾ ലോകത്തെ ഇതിഹാസങ്ങളെയാണ് ഇതുവഴി ഹാലണ്ട് മറികടന്നത്. കേവലം പന്ത്രണ്ട് മത്സരങ്ങളിൽ നിന്നാണ് ഹാലണ്ട് പതിനാറ് ഗോളുകൾ കണ്ടെത്തിയത്. ഇതിഹാസങ്ങളായ റൊണാൾഡോ, സിദാൻ എന്നിവരെയാണ് ഹാലണ്ട് പിന്നിലാക്കിയിരിക്കുന്നത്. ഇരുവരും തങ്ങളുടെ കരിയറിൽ ചാമ്പ്യൻസ് ലീഗിൽ ആകെ നേടിയത് പതിനാലു ഗോളുകൾ മാത്രമാണ്.
17 goals in 13 games this season
— B/R Football (@brfootball) November 24, 2020
Erling Haaland is a machine 🤖 pic.twitter.com/emHZdf6SFP
കൂടാതെ മറ്റനേകം താരങ്ങളെ ഇതിനോടകം തന്നെ പിന്നിലാക്കാൻ ഹാലണ്ടിന് സാധിച്ചു. റോബെർട്ടോ ഫിർമിനോ, പൌലോ ദിബാല, ഒബമയാങ്, ഡേവിഡ് വിയ്യ, മിറോസ്ലാവ് ക്ലോസെ, അഡ്രിയാനോ, കാർലോസ് ടെവസ്, ഒലിവർ ജിറൂദ്, മൈക്കൽ ഓവൻ, ഡിയഗോ കോസ്റ്റ, ക്രിസ്ത്യൻ വിയേരി, ഡെന്നിസ് ബെർഗാമ്പ് തുടങ്ങിയ താരങ്ങൾ എല്ലാം ചാമ്പ്യൻസ് ലീഗ് ഗോൾവേട്ടയിൽ ഹാലണ്ടിന് പിറകിലാണ്. നിലവിൽ അവസാനമായി കളിച്ച ഏഴ് മത്സരങ്ങളിൽ എല്ലാം സ്കോർബോർഡിൽ ഇടം നേടാൻ ഹാലണ്ടിന് കഴിഞ്ഞിട്ടുണ്ട്.പക്ഷെ ചാമ്പ്യൻസ് ലീഗ് ടോപ് സ്‌കോറർ പട്ടം സ്വന്തമാക്കാൻ ഹാലണ്ടിന് ഒരുപാട് സഞ്ചരിക്കേണ്ടതുണ്ട്. ക്രിസ്റ്റ്യാനോ (131), മെസ്സി (118), റൗൾ (71), ലെവന്റോസ്ക്കി (70), ബെൻസിമ (67) എന്നിവരാണ് ചാമ്പ്യൻസ് ലീഗ് ടോപ് സ്‌കോറർമാരിൽ ഒന്നാമതുള്ളത്.
Erling Haaland (16) has NOW scored more Champions League goals than:
— Football on BT Sport (@btsportfootball) November 24, 2020
– Roberto Firmino
– Pierre-Emerick Aubameyang
– Paulo Dybala
– Ronaldo
– Zinedine Zidane
– David Villa
– Miroslav Klose
– Adriano
He's 20-years-old. He's played 12 matches in the competition. 🤖🤯 pic.twitter.com/p6vAqxevYJ