മക്കാബി ഹൈഫക്കെതിരെയുള്ള മത്സരത്തിൽ തങ്ങൾ കുറച്ച് നേരം ഉറങ്ങി പോയെന്ന് എംബപ്പേ!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഇസ്രായേലി ക്ലബ്ബായ മക്കാബി ഹൈഫയെയാണ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പിഎസ്ജി പരാജയപ്പെടുത്തിയത്. അവരുടെ മൈതാനത്താണ് ഈ വിജയം പിഎസ്ജി നേടിയിട്ടുള്ളത്.സൂപ്പർ താരങ്ങളായ ലയണൽ മെസ്സി,നെയ്മർ ജൂനിയർ,കിലിയൻ എംബപ്പേ എന്നിവരുടെ ഗോളുകളാണ് പിഎസ്ജിക്ക് ജയം സമ്മാനിച്ചത്.
എന്നാൽ ഈ മത്സരത്തിന്റെ തുടക്കത്തിൽ പ്രതിരോധത്തിൽ ഒരുപാട് പിഴവുകൾ പിഎസ്ജി വരുത്തിയിരുന്നു. അതിന്റെ ഫലമായി കൊണ്ടാണ് മത്സരത്തിന്റെ 24ആം മിനുട്ടിൽ പിഎസ്ജിക്ക് ഗോൾ വഴങ്ങേണ്ടി വന്നത്. എന്നാൽ പിന്നീട് പിഎസ്ജി തിരിച്ചടിക്കുകയായിരുന്നു.
തുടക്കത്തിലെ ഈ അലസതയെ പിഎസ്ജിയുടെ സൂപ്പർ താരമായ കിലിയൻ എംബപ്പേ തന്നെ വിമർശിച്ചിട്ടുണ്ട്.അതായത് തുടക്കത്തിൽ കുറച്ചുനേരം തങ്ങൾ ഉറങ്ങിപ്പോയി എന്നായിരുന്നു എംബപ്പേ പറഞ്ഞിരുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
PSG striker Kylian Mbappe on conceding an early goal:
— Get French Football News (@GFFN) September 15, 2022
"We fell asleep a bit and we conceded this first goal." (via @CanalplusFoot) https://t.co/ZUiAyEAHpW
” മത്സരത്തിൽ കുറച്ചുനേരം ഞങ്ങൾ ഉറക്കത്തിലേക്ക് വഴുതി വീണു. ഫലമായി കൊണ്ടാണ് ഞങ്ങൾക്ക് ഒരു ഗോൾ വഴങ്ങേണ്ടി വന്നത്. പക്ഷേ ഞങ്ങൾ ഉടൻ തന്നെ നല്ല രൂപത്തിൽ പ്രതികരിച്ചു.ഞങ്ങൾ ഞങ്ങളുടെ യഥാർത്ഥ കളി ആരംഭിക്കുകയും മാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്തു. രണ്ടാമത്തെ ഗോൾ നേടിക്കൊണ്ട് ഞങ്ങൾ ആധിപത്യം സ്ഥാപിക്കുകയും മൂന്നാമത്തെ ഗോൾ നേടിക്കൊണ്ട് ഞങ്ങൾ ഷോ അവസാനിപ്പിക്കുകയും ചെയ്തു ” ഇതാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്.
ഈ സീസണിലും മികച്ച പ്രകടനമാണ് കിലിയൻ എംബപ്പേ പുറത്തെടുക്കുന്നത്. ഇപ്പോൾ തന്നെ 10 ഗോളുകൾ നേടാൻ എംബപ്പേക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ അസിസ്റ്റുകൾ ഒന്നും നേടാൻ ഈ സീസണിൽ താരത്തിന് സാധിച്ചിട്ടില്ല.