ഭാരം ഇറക്കി വെച്ചത് ബാഴ്സ: എൻറിക്കെ പറയുന്നു
യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബാഴ്സലോണയും പിഎസ്ജിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.പിഎസ്ജിയുടെ മൈതാനത്ത് വെച്ച് നടന്ന ആദ്യപാദ മത്സരത്തിൽ പിഎസ്ജി രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുകയായിരുന്നു. പക്ഷേ ബാഴ്സലോണയുടെ മൈതാനത്ത് പിഎസ്ജി പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവന്നു.ഒന്നിനെതിരെ നാലു ഗോളുകൾക്ക് ബാഴ്സയെ പരാജയപ്പെടുത്തിക്കൊണ്ട് സെമി ഫൈനലിലേക്ക് പ്രവേശിക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.
ആ മത്സരത്തെ കുറിച്ച് ചില കാര്യങ്ങൾ പിഎസ്ജിയുടെ പരിശീലകനായ ലൂയിസ് എൻറിക്കെ പറഞ്ഞിട്ടുണ്ട്. അതായത് ആ മത്സരത്തിൽ വിജയിച്ചതോട് കൂടിയാണ് ഷോൾഡറിലുണ്ടായിരുന്ന വലിയ ഒരു ഭാരം ഇറക്കി വെക്കാൻ സാധിച്ചത് എന്നാണ് എൻറിക്കെ പറഞ്ഞിട്ടുള്ളത്. ഇതിനു മുൻപ് ഒരിക്കലും ചെയ്യാൻ സാധിക്കാത്തതാണ് അന്ന് ചെയ്തതെന്നും എൻറിക്കെ പറഞ്ഞു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Luis Enrique: Mastermind of triumphs🏆
— Sport Analytics (@Maxfluidity) April 27, 2024
In this thread I will review Luis Enrique time at Barcelona. I will grade his performance and go over the various high points. pic.twitter.com/3XZX34L16Y
“ബാഴ്സലോണക്കെതിരെയുള്ള മത്സരത്തിനുശേഷം ഒരു ഭാരം ഇറക്കി വെക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.അങ്ങനെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. മുൻപ് ഒരിക്കലും ചെയ്തിട്ടില്ലാത്ത ഒന്നാണ് ഞങ്ങൾ ചെയ്തത്.ഹോമിൽ ആദ്യപാദത്തിൽ പരാജയപ്പെട്ടു കൊണ്ട് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടൽ ഞങ്ങൾക്ക് ആദ്യമായിരുന്നു.ബാഴ്സയെ പരാജയപ്പെടുത്തണമെന്ന ഉറച്ച തീരുമാനത്തോടുകൂടി തന്നെയായിരുന്നു അന്ന് ഞങ്ങൾ പോയിരുന്നത്.ബൊറൂസിയക്കെതിരെയും അങ്ങനെ തന്നെയാണ്.ഞങ്ങൾ രണ്ടാം പാദത്തെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല.വളരെ ധൈര്യത്തോടുകൂടി ഈ മത്സരം ഞങ്ങൾ കളിക്കണം.പ്രായമൊന്നും ഞാൻ പരിഗണിക്കാറില്ല.സ്റ്റാറ്റിറ്റിക്സ് മാത്രമാണ് ടീമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടത് ” ഇതാണ് പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇന്ന് നടക്കുന്ന ആദ്യപാദ സെമിഫൈനൽ പോരാട്ടത്തിൽ പിഎസ്ജിയുടെ എതിരാളികൾ ബൊറൂസിയ ഡോർട്മുണ്ടാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ബൊറൂസിയയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.