ബൊറൂസിയ ഡോർട്മുണ്ടിന് ഫൈനലിൽ തോൽക്കുന്നതാണ് ലാഭം, കാരണം രസകരം!

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കലാശ പോരാട്ടത്തിൽ റയൽ മാഡ്രിഡും ബൊറൂസിയ ഡോർട്മുണ്ടും തമ്മിലാണ് ഏറ്റുമുട്ടുക.ജൂൺ ഒന്നാം തീയതി അർദ്ധരാത്രിയാണ് ഈ ഫൈനൽ മത്സരം നടക്കുക. ഇംഗ്ലണ്ടിലെ വെമ്പ്ലി സ്റ്റേഡിയമാണ് ഈ കലാശ പോരാട്ടത്തിന് വേദിയാകുന്നത്.ബയേണിനെ പരാജയപ്പെടുത്തി കൊണ്ടാണ് റയൽ മാഡ്രിഡ് വരുന്നതെങ്കിൽ പിഎസ്ജിയെ തോൽപ്പിച്ചു കൊണ്ടാണ് ബൊറൂസിയ ഡോർട്മുണ്ട് ഇപ്പോൾ കടന്നുവരുന്നത്.

എന്നാൽ സാമ്പത്തികപരമായി നോക്കുകയാണെങ്കിൽ ഈ ഫൈനൽ മത്സരത്തിൽ പരാജയപ്പെടുന്നതാണ് ബൊറൂസിയ ഡോർട്മുണ്ടിന് ലാഭം. അതിന് രസകരമായ ഒരു കാരണം കൂടിയുണ്ട്. അതായത് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു റയൽ മാഡ്രിഡ് വമ്പൻ തുക ജൂഡ് ബെല്ലിങ്ങ്ഹാമിനെ സ്വന്തമാക്കിയത്.ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നായിരുന്നു താരം റയൽ മാഡ്രിഡിൽ എത്തിയത്. ആ സമയത്ത് ഒരു ഉടമ്പടി ബൊറൂസിയ ഡോർട്മുണ്ട് കരാറിൽ വെച്ചിരുന്നു. അതായത് ബെല്ലിങ്ങ്ഹാം യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയാണെങ്കിൽ 4.3 മില്യൺ പൗണ്ട് റയൽ മാഡ്രിഡ് ബൊറൂസിയഡോർട്മുണ്ടിന് നൽകണമെന്നാണ് ഉടമ്പടി.കൂടാതെ താരം ചാമ്പ്യൻസ് ലീഗിന്റെ ടീം ഓഫ് ദി സീസണിൽ ഇടം നേടുകയാണെങ്കിൽ 1.7 മില്യൺ പൗണ്ടും റയൽ ബൊറൂസിയ ഡോർട്മുണ്ടിന് നൽകേണ്ടതുണ്ട്. അതായത് ടോട്ടൽ 6 മില്യൺ പൗണ്ട് ഇങ്ങനെ ബൊറൂസിയക്ക് ലഭിക്കും.

എന്നാൽ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയാണെങ്കിൽ ജേതാക്കൾക്ക് ലഭിക്കുക 17.2 മില്യൺ പൗണ്ടാണ്.ബൊറൂസിയ വിജയിക്കുകയാണെങ്കിൽ ഈ തുകയാണ് അവർക്ക് ലഭിക്കുക. അതേസമയം പരാജയപ്പെട്ടവർക്ക് 12.9 മില്യൺ പൗണ്ടാണ് ലഭിക്കുക.ബൊറൂസിയ പരാജയപ്പെട്ടാൽ ഈ 12.9 മില്യൺ പൗണ്ടിന് പുറമേ ബെല്ലിങ്ങ്ഹാമിന്റെ ആറ് മില്യൺ പൗണ്ട് കൂടി റയൽ നിന്ന് ലഭിക്കും. അതായത് ടോട്ടൽ 19 മില്യൺ പൗണ്ടോളം അവർക്ക് ലഭിക്കും. അതിനർത്ഥം ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നതിനേക്കാൾ പണം ലഭിക്കുക ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തോൽക്കുമ്പോഴാണ്.ഈ അർത്ഥത്തിലാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തോൽക്കുന്നത് ബൊറൂസിയക്ക് ലാഭമാണ് ഉണ്ടാക്കുക എന്ന് വിലയിരുത്തപ്പെട്ടിരിക്കുന്നത്.

ഏതായാലും കിരീടം നേടാനുള്ള ഒരു ശ്രമമായിരിക്കും ബൊറൂസിയയുടെ ഭാഗത്ത് നിന്നുണ്ടാവുക.പക്ഷേ വളരെയധികം പരിചയസമ്പത്തുള്ള റയൽ മാഡ്രിഡിനെ മറികടക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. കഴിഞ്ഞ ലീഗ് മത്സരത്തിൽ തകർപ്പൻ വിജയമാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയതെങ്കിൽ ഒരു വലിയ തോൽവി ബൊറൂസിയക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *