ബൊറൂസിയയോട് തോറ്റ് PSG,ക്രിസ്റ്റ്യാനോയുടെ മികവിൽ ക്ലബ് ഫൈനലിൽ!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ സെമിഫൈനൽ പോരാട്ടത്തിൽ പിഎസ്ജി പരാജയപ്പെട്ടിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് പിഎസ്ജിയെ ബൊറൂസിയ പരാജയപ്പെടുത്തിയത്.ബൊറൂസിയയുടെ മൈതാനത്ത വെച്ചുകൊണ്ട് നടന്ന മത്സരത്തിൽ ഫുൾക്രഗ് നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.
രണ്ട് ടീമും ഒരുപോലെ മികവ് പ്രകടിപ്പിച്ച മത്സരമാണ് കഴിഞ്ഞുപോയത്.പിഎസ്ജിക്ക് അവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും അത് മുതലെടുക്കാൻ സാധിച്ചില്ല. മത്സരത്തിന്റെ 36ആം മിനിട്ടിൽ ഷോൾട്ടർബെക്കിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഫുൾക്രഗ് ഗോൾ നേടിയിരുന്നത്. ഏതായാലും രണ്ടാം പാദ മത്സരം പിഎസ്ജിയുടെ മൈതാനത്താണ് നടക്കുക. അതിൽ അവർക്ക് വിജയം അനിവാര്യമാണ്.
The only goal second to this is his bicycle kick. Cristiano Ronaldo does not seem to age. This is who Mbappe will become. pic.twitter.com/J4YbBG5dMI
— Ramesh Saxena (@Docktus_) May 1, 2024
അതേസമയം ഇന്നലെ സൗദി കിങ്സ് കപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്ർ വിജയം സ്വന്തമാക്കിയിട്ടുണ്ട്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അൽ ഖലീജിനെ പരാജയപ്പെടുത്തിയത്.ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്. 2 ഗോളുകൾ അദ്ദേഹം നേടുകയായിരുന്നു. അതിൽ ആദ്യത്തെ ഗോൾ ഒരു കിടിലൻ ഗോളായിരുന്നു. മാത്രമല്ല ലഭിച്ച പെനാൽറ്റി സാഡിയോ മാനേക്ക് റൊണാൾഡോ നൽകുകയും ചെയ്തിരുന്നു.
റൊണാൾഡോ എടുത്തു ഗോൾ ആക്കിയിരുന്നെങ്കിൽ അദ്ദേഹത്തിന് ഈ മത്സരത്തിൽ ഹാട്രിക്ക് സ്വന്തമാക്കാൻ സാധിക്കുമായിരുന്നു. ഏതായാലും കിംഗ്സ് കപ്പിന്റെ ഫൈനലിൽ പ്രവേശിക്കാൻ അൽ നസ്റിന് ഇപ്പോൾ സാധിച്ചിട്ടുണ്ട്.