ബെൻസിമ ക്രൈഫിന്റെ അതേ ലെവൽ : റെന്നസ് പരിശീലകൻ!
കഴിഞ്ഞ ദിവസം നടന്ന യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ചെൽസിയെ റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു റയൽ വിജയം നേടിയത്. സൂപ്പർ താരം ബെൻസിമയുടെ ഹാട്രിക്കാണ് റയലിന് ഇത്തരത്തിലുള്ള ഒരു വിജയം സമ്മാനിച്ചത്. തുടർച്ചയായ രണ്ടാം ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് ബെൻസിമ ഹാട്രിക്ക് കരസ്ഥമാക്കുന്നത്.
ഏതായാലും താരത്തെ പ്രശംസിച്ച് കൊണ്ടിപ്പോൾ റെന്നസിന്റെ പരിശീലകനായ ജെനിസിയോ രംഗത്ത് വന്നിട്ടുണ്ട്.ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ബെൻസിമ എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ഇതിഹാസമായ ക്രൈഫിന്റെ അതേ ലെവലാണ് ബെൻസിമയെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.ജെനിസിയോയുടെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 8, 2022
” നിലവിലെ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ബെൻസിമയെയല്ല നമ്മൾ കഴിഞ്ഞ ദിവസം കണ്ടത്.മറിച്ച് എന്നെ സംബന്ധിച്ചിടത്തോളം ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം.ബെൻസിമ ക്രൈഫിന്റെയും അത്പോലെയുള്ള താരങ്ങളുടെയും അതേ ലെവലാണ്.അദ്ദേഹത്തിന്റെ ക്വാളിറ്റികൾ അപാരമാണ്.അദ്ദേഹത്തിന്റെ ഗോളുകൾ,ബുദ്ധിവൈഭവം,മൂവ്മെന്റുകൾ, തീരുമാനങ്ങൾ എന്നിവയെല്ലാം എടുത്ത് പറയേണ്ട ഒന്നാണ് ” ഇതാണ് ജെനിസിയോ പറഞ്ഞിട്ടുള്ളത്.
ഈ ലാലിഗയിൽ ആകെ 24 ഗോളുകൾ നേടാൻ ബെൻസിമക്ക് സാധിച്ചിട്ടുണ്ട്.കൂടാതെ ചാമ്പ്യൻസ് ലീഗിൽ 11 ഗോളുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.