ബെൻസിമ ഉണ്ടാവില്ലേ? ടീം എങ്ങനെയായാലും പ്രശ്നമില്ലെന്ന് റോഡ്രിഗോ!
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് കളത്തിലിറങ്ങുന്നുണ്ട്.സെൽറ്റിക്കാണ് റയലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് സെൽറ്റിക്കിന്റെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം നടക്കുക.
ഈ മത്സരത്തിന്റെ ആദ്യ ഇലവനിൽ സൂപ്പർ താരം ബെൻസിമക്ക് ഇടം ലഭിച്ചേക്കില്ല എന്നുള്ള സൂചനകൾ പരിശീലകനായ കാർലോ ആഞ്ചലോട്ടി കഴിഞ്ഞ ദിവസം നൽകിയിരുന്നു. ലാലിഗയിലെ എല്ലാ മത്സരങ്ങളും കളിച്ച താരത്തിന് വിശ്രമം നൽകാനാണ് ഇപ്പോൾ ആഞ്ചലോട്ടി ആലോചിക്കുന്നത്.
എന്നാൽ ടീം എങ്ങനെയായാലും പ്രശ്നമില്ലെന്നും കാരണം എല്ലാ പൊസിഷനിലും തങ്ങൾ വളരെയധികം സ്ട്രോങ്ങ് ആണ് എന്നുമാണ് ഇതിനെക്കുറിച്ച് റോഡ്രിഗോ പറഞ്ഞിട്ടുള്ളത്. മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ഈ ബ്രസീലിയൻ താരം.റോഡ്രിഗോയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) September 6, 2022
” ഇതൊരു തിരക്കേറിയ സമയമാണ്.ഒരു ആഴ്ചയ്ക്കിടെ രണ്ട് മത്സരങ്ങൾ കളിക്കേണ്ടി വരുന്നു.പക്ഷേ ഞങ്ങൾ അതിനെ ഇഷ്ടപ്പെടുന്നു.മത്സരങ്ങൾ കളിക്കുക എന്നുള്ളത് എപ്പോഴും നല്ല ഒരു കാര്യമാണ്. ഇന്നത്തെ മത്സരത്തിന് ഞങ്ങൾ തിരഞ്ഞെടുക്കുന്ന ടീം ഏതായാലും അതൊരു വിഷയമല്ല. കാരണം എല്ലാ പൊസിഷനുകളിലും ഞങ്ങൾ വളരെയധികം സ്ട്രോങ്ങ് ആണ് ” ഇതാണ് റോഡ്രിഗോ പറഞ്ഞിട്ടുള്ളത്.
നിലവിൽ മികച്ച രൂപത്തിലാണ് റയൽ മാഡ്രിഡ് കളിച്ചുകൊണ്ടിരിക്കുന്നത്. ലാലിഗയിൽ കളിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ചു കൊണ്ട് ഒന്നാം സ്ഥാനത്ത് റയൽ മാഡ്രിഡ് തന്നെയാണ്. അതുകൊണ്ടുതന്നെ ഇന്നും വിജയിച്ചു കൊണ്ട് ചാമ്പ്യൻസ് ലീഗ് തുടങ്ങാമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകരുള്ളത്.