ബെൻസിമയോട് പറഞ്ഞത് തന്നെയാണ് ഞാൻ എംബപ്പേയോടും പറഞ്ഞിട്ടുള്ളത്: ആഞ്ചലോട്ടി
റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേ മോശമല്ലാത്ത ഒരു തുടക്കം ക്ലബ്ബിൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.ആകെ 12 മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. അതിൽ നിന്ന് എട്ട് ഗോളുകൾ നേടാൻ എംബപ്പേക്ക് കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ മത്സരത്തിൽ ഒരു കിടിലൻ ഗോൾ അദ്ദേഹം നേടിയിരുന്നു. ഗോളടിക്കുന്നുണ്ടെങ്കിലും അതേപോലെ പ്രസിങ്ങിന്റെ കാര്യത്തിൽ അദ്ദേഹത്തിന് വിമർശനങ്ങൾ ലഭിക്കുന്നുണ്ട്.എംബപ്പേ പ്രസ് ചെയ്യുന്നില്ല എന്നാണ് വിമർശകർ ആരോപിക്കുന്നത്.
ഇക്കാര്യത്തിൽ റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.എംബപ്പേ പ്രെസ്സ് ചെയ്യുന്നതിനേക്കാൾ മുൻഗണന താൻ നൽകുന്നത് ഗോളടിക്കുന്നതിനാണ് എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.ബെൻസിമയോട് ആവശ്യപ്പെട്ടതുപോലെ ഗോളുകളാണ് എംബപ്പേയോടും താൻ ആവശ്യപ്പെട്ടിരിക്കുന്നത് എന്നും ആഞ്ചലോട്ടി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“എംബപ്പേയിൽ നിന്നും ഗോളുകളാണ് ഞാൻ ഡിമാൻഡ് ചെയ്യുന്നത്.കൂടുതൽ ഗോളുകൾ നേടാൻ വേണ്ടിയാണ് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹം പ്രസ്സ് ചെയ്യുന്നതിനേക്കാൾ ഞാൻ മുൻഗണന നൽകുന്നത് ഗോളുകൾ നേടുന്നതിനാണ്.കരിം ബെൻസിമയോട് ആവശ്യപ്പെട്ടത് തന്നെയാണ് ഞാൻ എംബപ്പേയോടും ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതൽ ഗോളുകൾ നേടാനും ഞങ്ങൾ പന്ത് റിക്കവർ ചെയ്യുന്ന സമയത്ത് തയ്യാറായിരിക്കാനുമാണ് ഞാൻ ആവശ്യപ്പെട്ടിരിക്കുന്നത് “ഇതാണ് റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇനി ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള ഒരുക്കത്തിലാണ് റയൽ മാഡ്രിഡ് ഉള്ളത്.ജർമ്മൻ കരുത്തരായ ബൊറൂസിയ ഡോർട്മുണ്ട് ആണ് റയലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക.റയൽ മാഡ്രിഡിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. കഴിഞ്ഞതവണത്തെ ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയയെ തോൽപ്പിച്ചു കൊണ്ടായിരുന്നു റയൽ മാഡ്രിഡ് കിരീടം നേടിയിരുന്നത്.