ബെയ്‌ലിനെയും ജെയിംസിനേയും പുറത്താക്കി സിദാൻ, സ്‌ക്വാഡ് പ്രഖ്യാപിച്ചു !
ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടർ രണ്ടാം പാദമത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനുള്ള തങ്ങളുടെ സ്‌ക്വാഡ് പുറത്ത് വിട്ട് സിനദിൻ സിദാൻ. ഇന്നലെയാണ് ഇരുപത്തിനാലംഗ സ്‌ക്വാഡ് സിദാൻ പുറത്ത് വിട്ടത്. സൂപ്പർ താരങ്ങളായ ഗാരെത് ബെയ്‌ലിനെയും ജെയിംസ് റോഡ്രിഗസിനെയും സിദാൻ തഴഞ്ഞു എന്നതാണ് സ്‌ക്വാഡിന്റെ പ്രത്യേകത. അതേസമയം റെഡ് കാർഡ് കണ്ടു സസ്പെൻഷനിലായിട്ട് പോലും സെർജിയോ റാമോസിനെ സിദാൻ കൂടെകൂട്ടിയിട്ടുണ്ട്. ചെറിയ തോതിൽ പരിക്കുകൾ അലട്ടുന്ന ഈഡൻ ഹസാർഡിനെയും സ്‌ക്വാഡിൽ സ്ഥാനം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച്ചയാണ് റയൽ മാഡ്രിഡ് സിറ്റിയെ അവരുടെ തട്ടകത്തിൽ നേരിടുന്നത്. ആദ്യപാദത്തിൽ സാന്റിയാഗോ ബെർണാബുവിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സിറ്റിയോട് റയൽ തോറ്റിരുന്നു. അതിനാൽ തന്നെ ജയം മാത്രമാണ് റയലിന് മുന്നിലുള്ള പോംവഴി. നായകൻ സെർജിയോ റാമോസിന്റെ അഭാവം റയലിന് വമ്പൻ തിരിച്ചടിയാണ്.
Zidane drops Bale for Real Madrid’s match against Manchester Cityhttps://t.co/mKyV7ctqTc
— SPORT English (@Sport_EN) August 5, 2020
റയൽ മാഡ്രിഡിന്റെ സ്‌ക്വാഡ് ഇങ്ങനെയാണ്…
Goalkeepers: Thibaut Courtois, Alphonse Areola, Diego Altube
Defenders: Dani Carvajal, Eder Militao, Sergio Ramos, Raphael Varane, Nacho, Marcelo, Ferland Mendy, Javi Hernandez.
Midfielders: Toni Kroos, Luka Modric, Casemiro, Fede Valverde, Isco
Forwards: Eden Hazard, Karim Benzema, Lucas Vazquez, Luka Jovic, Marco Asensio, Brahim Diaz, Vinicius, Rodrygo
📋 Our 24-man squad for the match against @ManCity!#RMUCL | #HalaMadrid pic.twitter.com/ybR3uqQDyP
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) August 5, 2020