ബെയ്ലും ഹസാർഡും ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിക്കും: സ്ഥിരീകരിച്ച് ആഞ്ചലോട്ടി!
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കലാശപ്പോരാട്ടത്തിൽ റയൽ മാഡ്രിഡിന്റെ എതിരാളികൾ പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂളാണ്. വരുന്ന 28 ആം തീയതി രാത്രി ഇന്ത്യൻ സമയം 12:30-ന് പാരീസിൽ വെച്ചാണ് ഈയൊരു ഫൈനൽ മത്സരം അരങ്ങേറുക.
ഈ ഫൈനലിൽ സൂപ്പർ താരങ്ങളായ ഈഡൻ ഹസാർഡും ഗാരെത് ബെയ്ലും കളിക്കുമെന്നുള്ള കാര്യം റയലിന്റെ പരിശീലകനായ ആഞ്ചലോട്ടി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സീസണിൽ കേവലം 7 മത്സരങ്ങൾ മാത്രമാണ് ബെയ്ൽ കളിച്ചിട്ടുള്ളത്. അതേസമയം ഹസാർഡിനും വേണ്ടത്ര അവസരങ്ങൾ ലഭിക്കാറില്ല. ഏതായാലും ഇരുവരെയും കുറിച്ച് ആഞ്ചലോട്ടി പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 25, 2022
” ഹസാർഡ് നല്ല രൂപത്തിലാണ് പരിശീലനം ചെയ്യുന്നത്. അദ്ദേഹത്തിന് ഫൈനൽ കളിക്കാം.ബെയ്ലിനും ഫൈനൽ കളിക്കാൻ സാധിക്കും. എല്ലാവരും വളരെയധികം മോട്ടിവേറ്റഡാണ്. എല്ലാവർക്കും ഫൈനൽ മത്സരത്തിൽ പങ്കെടുക്കണമെന്നുണ്ട്. അതിപ്പോ ഒരു മിനുട്ട് ആണെങ്കിലും പത്ത് മിനുട്ട് ആണെങ്കിലും പങ്കെടുക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു. എല്ലാവർക്കും ചെയ്യാൻ കഴിയുമെന്നുള്ളത് പോസിറ്റീവായ ഒരു കാര്യമാണ്. ടീമിന് കുഴപ്പങ്ങളൊന്നുമില്ല. മാഴ്സലോക്ക് ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം അതിൽ നിന്നും മുക്തനായിട്ടുണ്ട്. ടീമിപ്പോൾ ഹാപ്പിയാണ്.നല്ലൊരു അന്തരീക്ഷമാണ് നിലവിൽ ഇവിടെയുള്ളത് ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞത്.
2018-ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു റയൽ മാഡ്രിഡ് കിരീടം ചൂടിയിരുന്നത്. അന്ന് ഇരട്ട ഗോളുകൾ നേടി കൊണ്ട് റയലിനെ വിജയത്തിലേക്ക് എത്തിച്ചത് ബെയ്ലായിരുന്നു.