ബാഴ്‌സയെ തടയാനുള്ള വ്യക്തമായ പദ്ധതികളുണ്ട്, പോച്ചെട്ടിനോ വെളിപ്പെടുത്തുന്നു!

ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന സൂപ്പർ പോരാട്ടത്തിൽ എഫ്സി ബാഴ്സലോണ പിഎസ്ജിയെയാണ് നേരിടുന്നത്. ബാഴ്‌സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ച് ഇന്ത്യൻ സമയം ഇന്ന് രാത്രി 1:30-നാണ് മത്സരം നടക്കുക. ഇരുടീമുകളും ജയം മാത്രം ലക്ഷ്യം വെച്ചാവും കളത്തിലിറങ്ങുക. സൂപ്പർ താരം നെയ്മർ ജൂനിയർക്ക് കളിക്കാൻ സാധിക്കാത്തത് പിഎസ്ജിയെ വല്ലാതെ അലട്ടുന്നുണ്ട്. എന്നാൽ അതിനെ കുറിച്ചൊന്നും പോച്ചെട്ടിനോ വേവലാതിയുള്ളവനല്ല. ബാഴ്‌സയുടെ ആക്രമണത്തെ നേരിടാൻ വ്യക്തമായ പദ്ധതികൾ വേണമെന്ന് തനിക്ക് ബോധ്യമുണ്ടെന്നും തങ്ങൾ തങ്ങളുടെ കളിക്കാരിൽ വിശ്വാസമർപ്പിക്കുയാണ് ചെയ്യുകയെന്നും അതാണ് തങ്ങളുടെ പദ്ധതിയെന്നുമാണ് പോച്ചെട്ടിനോ വെളിപ്പെടുത്തിയിരിക്കുന്നത്. മത്സരത്തിന് മുന്നോടിയായി യുവേഫക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പിഎസ്ജി പരിശീലകൻ.

” തീർച്ചയായും ഞങ്ങൾക്ക് വ്യക്തമായ ഘടന ആവിശ്യമുണ്ട്. എങ്ങനെ ആക്രമിക്കണമെന്നും എങ്ങനെ അവരുടെ ആക്രമണങ്ങളെ തടയണമെന്നുമുള്ളതിനെ കുറിച്ചുള്ള വ്യക്തമായ പദ്ധതികൾ വേണം. ഞങ്ങളുടെ പദ്ധതി എന്തെന്നാൽ താരങ്ങളെ പൂർണ്ണമായി വിശ്വസിക്കുക എന്നുള്ളതാണ്.അവർ അവർക്ക് സാധ്യമായ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും. അതിനാൽ തന്നെ പോസിറ്റീവ് റിസൾട്ട്‌ പുറത്ത് വരികയും ചെയ്യും ” പോച്ചെട്ടിനോ പറഞ്ഞു.അതേസമയം എതിരാളികളായ ബാഴ്‌സയെ പുകഴ്ത്താനും പോച്ചെട്ടിനോ മറന്നില്ല.റൊണാൾഡ് കൂമാന് കീഴിൽ മികച്ച പ്രകടനമാണ് ബാഴ്‌സ പുറത്തെടുക്കുന്നതെന്നും വ്യക്തമായ ഐഡിയകളും മികച്ച താരങ്ങളുമുള്ള ഒരു സോളിഡ് ടീമാണ് ബാഴ്‌സയെന്നുമാണ് പോച്ചെട്ടിനോ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *