ബാഴ്സ vs ബയേൺ,മാരക മുന്നേറ്റനിര,Combined Lineup ഇതാ!

ഈ ആഴ്ച്ച യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ ഏവരും ആകാംക്ഷയോടുകൂടി കാത്തിരിക്കുന്നത് ഒരേയൊരു മത്സരത്തിനാണ്. സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയും ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിക്കും തമ്മിലാണ് ഏറ്റുമുട്ടുക. വരുന്ന ചൊവ്വാഴ്ച രാത്രി ഇന്ത്യൻ സമയം 12:30ന് ബയേണിന്റെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം നടക്കുക.

ഈ മത്സരത്തിനു മുന്നേ പ്രമുഖ മാധ്യമമായ ബാഴ്സ യൂണിവേഴ്സൽ ഒരു കോമ്പൈൻഡ് ലൈനപ്പ് തയ്യാറാക്കിയിട്ടുണ്ട്. അതായത് ഇരു ടീമുകളിലെയും ഏറ്റവും മികച്ച താരങ്ങളെ ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു ലൈനപ്പ് ആണ് കോമ്പൈൻഡ് ലൈനപ്പ് എന്നറിയപ്പെടുന്നത്.നമുക്ക് ആ ഇലവൻ ഒന്ന് പരിശോധിക്കാം.

4-3-3 എന്ന് ഫോർമേഷനാണ് ഉപയോഗിച്ചിരിക്കുന്നത്. ഗോൾ കീപ്പറായി കൊണ്ട് ഇടം നേടിയിട്ടുള്ളത് ബയേൺ സൂപ്പർ താരമായ മാനുവൽ ന്യൂയറാണ്.ടെർ സ്റ്റീഗനെയാണ് ഇദ്ദേഹം മറികടന്നിട്ടുള്ളത്.

പ്രതിരോധനിരയിൽ ബാഴ്സയുടെ ആധിപത്യമാണ് കാണാൻ സാധിക്കുക. സെന്റർ ബാക്കുമാരായി കൊണ്ട് ഇടം നേടിയിട്ടുള്ളത് എറിക്ക് ഗാർഷ്യയും റൊണാൾഡ് അരൗഹോയുമാണ്. കൂടാതെ റൈറ്റ് ബാക്ക് പൊസിഷനിൽ ബാഴ്സയുടെ തന്നെ താരമായ ജൂലസ് കൂണ്ടെയാണ് ഇടം കണ്ടെത്തിയിട്ടുള്ളത്. പക്ഷേ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ബയേൺ സൂപ്പർതാരമായ അൽഫോൻസോ ഡേവിസ് ഇടം നേടിയിട്ടുണ്ട്.

ഡിഫൻസീവ് മിഡ്ഫീൽഡർ എന്ന റോളിൽ ജോഷുവ കിമ്മിച്ചിനെയാണ് പരിഗണിച്ചിരിക്കുന്നത്. എന്നാൽ അറ്റാകിങ് മിഡ്‌ഫീൽഡർമാരായി കൊണ്ട് രണ്ട് യുവ സൂപ്പർതാരങ്ങൾ ഇടം നേടിയിട്ടുണ്ട്.ബയേണിന്റെ യുവ പ്രതിഭ ജമാൽ മുസിയാലയും ബാഴ്സയുടെ മിന്നും താരം പെഡ്രിയുമാണ് ഇടം കണ്ടെത്തിയിട്ടുള്ളത്.

ഇനി മുന്നേറ്റ നിരയാണ് ഏവരെയും ഭയപ്പെടുത്തുന്നത്. നിലവിൽ മിന്നുന്ന ഫോമിൽ കളിക്കുന്ന മാരക മുന്നേറ്റ നിര ഇവിടെ ലഭ്യമാണ്. ഇരു വശങ്ങളിലുമായി സൂപ്പർ താരങ്ങളായ സാഡിയോ മാനെയും ഡെമ്പലെയും ഇടം നേടിയിട്ടുണ്ട്. സ്ട്രൈക്കറായിക്കൊണ്ട് മുൻ ബയേൺ താരവും നിലവിൽ ബാഴ്സ താരവുമായ റോബർട്ട് ലെവന്റോസ്ക്കിയാണ് സ്ഥാനം നേടിയിട്ടുള്ളത്. ഇതാണിപ്പോൾ ലഭ്യമായിട്ടുള്ള കോംപൈൻഡ് ഇലവൻ.ഒട്ടുമിക്ക യൂറോപ്പ്യൻ മാധ്യമങ്ങളും ഇത്തരത്തിലുള്ള ഇലവൻ തയ്യാറാക്കാറുണ്ട്.

ഏതായാലും കഴിഞ്ഞ കുറച്ചു വർഷത്തെ കണക്കുകൾ ബാഴ്സക്ക് ബയേണിനോട് തീർക്കാനുണ്ട്.അതിനു സാധിക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *