ബാഴ്സ ചാമ്പ്യൻസ് ലീഗ് അർഹിക്കുന്നില്ല : പെഡ്രി
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണക്ക് പരാജയം രുചിക്കേണ്ടി വന്നിരുന്നു.ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിൽ ഒരിക്കൽ കൂടി ബാഴ്സ ബയേണിനോട് പരാജയപ്പെടുകയായിരുന്നു. ഇതോടുകൂടി ബാഴ്സ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായിരുന്നു. തുടർച്ചയായ രണ്ടാം സീസണിലാണ് ഇപ്പോൾ ബാഴ്സ യൂറോപ ലീഗ് കളിക്കുന്നത്.
ഏതായാലും ഈ പുറത്താവലിനെ കുറിച്ച് ബാഴ്സയുടെ യുവ സൂപ്പർ താരമായ പെഡ്രി ചില കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്. അതായത് യുവേഫ ചാമ്പ്യൻസ് ലീഗിൽ തുടരാൻ ബാഴ്സക്ക് അർഹതയില്ല എന്നാണ് ഇദ്ദേഹം തുറന്ന് സമ്മതിച്ചിട്ടുള്ളത്. ഒരുപാട് കാര്യങ്ങളുടെ അഭാവം ഇപ്പോഴും ബാഴ്സയെ അലട്ടുന്നുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. മത്സരശേഷം പെഡ്രി പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) October 27, 2022
” തീർച്ചയായും ഞങ്ങൾ പരാജയപ്പെട്ടു. ബാഴ്സ ഗ്രൂപ്പിൽ നിന്നും പുറത്തായത് ഞങ്ങൾക്ക് ചാമ്പ്യൻസ് ലീഗിൽ തുടരാൻ അർഹത ഇല്ലാത്തതുകൊണ്ടാണ്.ഞങ്ങൾ വളരെ യങ്ങ് ആയിട്ടുള്ള ഒരു ടീമാണ്. ഒരുപാട് കാര്യങ്ങൾ ഞങ്ങൾ ഇംപ്രൂവ് ആവാനുണ്ട്.ഞങ്ങൾ ഒരുപാട് സൈനിങ്ങുകൾ നടത്തി. എന്നാൽ അതൊന്നും ചാമ്പ്യൻസ് ലീഗിൽ തുടരാൻ മതിയാകുമായിരുന്നില്ല.വലിയ നിരാശയാണ് ഇപ്പോൾ തോന്നുന്നത്.ഒരുപാട് കാര്യങ്ങളുടെ അഭാവം ഞങ്ങളുടെ ടീമിൽ ഉണ്ട്. ഞങ്ങൾ സ്വയം വിമർശിക്കേണ്ടതുണ്ട്.ചാമ്പ്യൻസ് ലീഗ് പോരാടാൻ ഞങ്ങൾ തയ്യാറായിട്ടില്ല എന്ന് തന്നെയാണ് ഈ തോൽവി തെളിയിക്കുന്നത് ” പെഡ്രി പറഞ്ഞു.
ലാലിഗയിൽ മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കുമ്പോഴും ചാമ്പ്യൻസ് ലീഗ് ബാഴ്സ അമ്പേ പരാജയപ്പെടുകയായിരുന്നു. ഇനി ബാഴ്സ അടുത്ത മത്സരത്തിൽ വലൻസിയയെയാണ് നേരിടുക.