ബാഴ്സക്ക് മേൽ പെയ്തിറങ്ങി എംബാപ്പെ, മത്സരത്തിലെ റേറ്റിംഗ് അറിയാം!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന പ്രീക്വാർട്ടർ ഒന്നാം പാദ മത്സരത്തിൽ കരുത്തരായ എഫ്സി ബാഴ്സലോണ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. സ്വന്തം മൈതാനത്ത് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബാഴ്സ പിഎസ്ജിയോട് അടിയറവു പറഞ്ഞത്. മത്സരത്തിൽ ഹാട്രിക് നേടിക്കൊണ്ട് എംബാപ്പെ ബാഴ്‌സക്ക് മേൽ പെയ്തിറങ്ങുകയായിരുന്നു.ശേഷിച്ച ഗോൾ കീൻ നേടിയപ്പോൾ ബാഴ്സയുടെ ആശ്വാസഗോൾ പെനാൽറ്റിയിലൂടെ ലയണൽ മെസ്സി നേടി. എംബാപ്പെയുടെ ആക്രമണങ്ങൾക്ക് മുന്നിൽ പകച്ചുനിൽക്കുന്ന ബാഴ്സ പ്രതിരോധ നിരയെയാണ് ഇന്നലെ കാണാനായത്. മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയത് എംബാപ്പെ തന്നെയാണ്. സമ്പൂർണപ്രകടനമാണ് ഈ യുവതാരത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. ഹൂ സ്കോർ ഡോട്ട് കോമിന്റെ റേറ്റിംഗ് പ്രകാരം എംബാപ്പെക്ക് 10 റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. മത്സരത്തിലെ ബാക്കി താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.

പിഎസ്ജി : 7.32
എംബാപ്പെ :10
ഇകാർഡി :7.7
കീൻ : 8.8
ഗയെ : 6.6
പരേഡസ് : 7.8
വെറാറ്റി : 8.1
ഫ്ലോറെൻസി : 7.1
മാർക്കിഞ്ഞോസ് : 7.3
കിമ്പമ്പേ : 6.5
കുർസാവ : 6.8
നവാസ് : 7.1
ഹെരേര : 6.9-സബ്
പെരേര : 6.4-സബ്
ഡ്രാക്സ്ലർ : 7.2
കെഹ്റർ : 6. 0

എഫ്സി ബാഴ്സലോണ : 6.22
മെസ്സി : 7.1
ഗ്രീസ്‌മാൻ : 6.7
ഡെംബലെ : 6.2
പെഡ്രി : 6.8
ബുസ്ക്കെറ്റ്സ് : 6.1
ഡിജോങ് : 6.3
ആൽബ : 5.9
ലെങ്ലെറ്റ്‌ : 5.7
പിക്വേ : 6.3
ഡെസ്റ്റ് : 5.9
സ്റ്റീഗൻ : 6.2
മിങ്കേസ : 6. 0-സബ്
പുജ്‌ : 6. 0-സബ്
ട്രിൻക്കാവോ : 6.5-സബ്
ബ്രൈത്വെയിറ്റ് : 5.8-സബ്
പ്യാനിച്ച് : 6.1-സബ്

Leave a Reply

Your email address will not be published. Required fields are marked *