ബാലൺ ഡി’ഓറിനർഹൻ ലെവന്റോസ്ക്കി,ആ പിഎസ്ജി സൂപ്പർ താരത്തിന്റെ കളി കാണുന്നത് തന്നെ സന്തോഷം : റിബറി
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി’ഓർ പുരസ്കാരം സൂപ്പർതാരമായ ലയണൽ മെസ്സിയായിരുന്നു കരസ്ഥമാക്കിയത്.ലെവന്റോസ്ക്കിയെയായിരുന്നു മെസ്സി പിന്തള്ളിയത്.എന്നാൽ ലെവന്റോസ്ക്കി ബാലൺ ഡി’ഓർ അർഹിച്ചിരുന്നു എന്നുള്ള കാര്യം പല കോണുകളിൽ നിന്നും ഉയർന്നു കേട്ടിരുന്നു.
ഏതായാലും മുൻ ഫ്രഞ്ച് താരമായ ഫ്രാങ്ക് റിബറിക്കും ഇതേ അഭിപ്രായമാണ്.അതായത് ലെവന്റോസ്ക്കി ബാലൺ ഡി’ ഓർ അർഹിക്കുന്നുണ്ട് എന്നാണ് റിബറി പറഞ്ഞത്. കഴിഞ്ഞ ദിവസം സ്കൈ ഇറ്റാലിയയോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.റിബറിയുടെ വാക്കുകൾ ഇങ്ങനെയാണ്.
” എന്നെ സംബന്ധിച്ചിടത്തോളം നിലവിൽ ലോകത്തിലെ ഒന്നാം നമ്പർ സ്ട്രൈക്കർ ലെവന്റോസ്ക്കിയാണ്. കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി അദ്ദേഹം മിന്നുന്ന ഫോമിലാണ്.വളരെയധികം ഹാർഡ് വർക്ക് ചെയ്യുന്ന ലെവൻഡോസ്കി ടീമിനെ സഹായിക്കാൻ വളരെയധികം ഇഷ്ടപ്പെടുന്ന താരമാണ്.തീർച്ചയായും അവൻ ബാലൺ ഡി’ഓർ അർഹിക്കുന്നുണ്ട് ” ഇതാണ് റിബറി പറഞ്ഞിട്ടുള്ളത്.
‘Pleasant When You See Him Play’ – Franck Ribéry Has High Praise for PSG’s Kylian Mbappé https://t.co/JDRm40TJB3
— PSG Talk (@PSGTalk) February 25, 2022
അതേസമയം പിഎസ്ജിയുടെ സൂപ്പർ താരമായ കിലിയൻ എംബപ്പെയെയും ഇദ്ദേഹം പ്രശംസിച്ചിട്ടുണ്ട്.എംബപ്പേയുടെ കളി കാണുന്നത് തന്നെ സന്തോഷം നൽകുന്ന ഒരു കാര്യമാണ് എന്നാണ് റിബറി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” വളരെ കരുത്തുറ്റ ഒരു താരമാണ് എംബപ്പേ.തനിക്ക് വളരെയധികം ക്വാളിറ്റികൾ ഉണ്ടെന്നുള്ളത് അവന് തന്നെ അറിയാം. അതുകൊണ്ടുതന്നെ പ്രകടനം മോശമാവാൻ അവൻ അനുവദിക്കുന്നില്ല.അവൻ സന്തോഷത്തോടെയും തമാശയോടെയും അവന്റെ ജോലി ചെയ്യുന്നു.എംബപ്പേയുടെ കളി കാണുന്നത് നമുക്ക് തന്നെ സന്തോഷം നൽകുന്ന ഒരു കാര്യമാണ് ” ഇതാണ് റിബറി പറഞ്ഞത്.
ലിവർപൂൾ,ബയേൺ മ്യൂണിക്ക്,പിഎസ്ജി എന്നിവരാണ് ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടാൻ സാധ്യതയുള്ള ക്ലബ്ബുകളെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.സലർനിറ്റാന എന്ന ക്ലബ്ബിന് വേണ്ടിയാണ് റിബറി കളിച്ചു കൊണ്ടിരിക്കുന്നത്.