ബാലൺഡി’ഓറിൽ ഇനി പുതിയ യുഗം,യുവേഫയുമായി പാർട്ണർഷിപ്പിലെത്തി,പുതിയ രണ്ട് അവാർഡുകൾ കൂടി പ്രഖ്യാപിച്ചു.

ഈ വർഷത്തെ ബാലൺഡി’ഓർ പുരസ്കാരം സൂപ്പർതാരം ലയണൽ മെസ്സി സ്വന്തമാക്കിയിരുന്നു. മാഞ്ചസ്റ്റർ സിറ്റി താരമായ ഏർലിംഗ് ഹാലന്റിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ഒരിക്കൽ കൂടി ബാലൺഡി’ഓർ അവാർഡ് മെസ്സി സ്വന്തമാക്കിയത്.എട്ട് തവണ നേടിയ മെസ്സി തന്നെയാണ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ഈ പുരസ്കാരം നേടിയ താരം. പാരീസിൽ വെച്ചായിരുന്നു ഈ പുരസ്കാരദാന ചടങ്ങ് സംഘടിപ്പിക്കപ്പെട്ടിരുന്നത്.

ഇതിന് പിന്നാലെ വലിയ ഒരു മാറ്റം ഇപ്പോൾ ബാലൺഡി’ഓർ അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ ഫ്രഞ്ച് മീഡിയ പ്രൈവറ്റ് ഗ്രൂപ്പായ അമൌറി ഗ്രൂപ്പാണ് ബാലൺഡി’ഓർ പുരസ്കാരം നൽകുന്നത്.ഇവരുടെ കീഴിലുള്ളതാണ് പ്രമുഖ ഫ്രഞ്ച് മാധ്യമങ്ങളായ ലെ എക്കുപ്പും ഫ്രാൻസ് ഫുട്ബോൾ മാഗസിനും. ഇപ്പോൾ അമൌറി ഗ്രൂപ്പും യുവേഫയും ഒരു പുതിയ പാർട്ണർഷിപ്പിൽ എത്തിയിട്ടുണ്ട്. അടുത്ത വർഷം മുതൽ ബാലൺഡി’ഓർ അവാർഡ് ഇരുവരും ചേർന്ന് കൊണ്ടാണ് നൽകുക.മാത്രമല്ല യുവേഫയുടെ ബെസ്റ്റ് പുരസ്കാരങ്ങൾ ഇനിമുതൽ നൽകുകയുമില്ല.

നിലവിൽ മെൻസ് ബാലൺഡി’ഓർ, വിമൻസ് ബാലൺഡി’ഓർ,കോപ ട്രോഫി,യാഷിൻ ട്രോഫി,ജർഡ് മുള്ളർ ട്രോഫി,മെൻസ് ക്ലബ് ഓഫ് ദി സീസൺ ട്രോഫി,വിമൻസ് ക്ലബ്ബ് ഓഫ് ദി സീസൺ ട്രോഫി, സോക്രട്ടീസ് അവാർഡ് എന്നീ പുരസ്കാരങ്ങളാണ് ഫ്രാൻസ് ഫുട്ബോൾ നൽകിക്കൊണ്ടിരിക്കുന്നത്. ഇതിനുപുറമേ അടുത്തവർഷം മുതൽ രണ്ട് പുരസ്കാരങ്ങൾ കൂടി അവർ നൽകും. ഏറ്റവും മികച്ച മെൻസ് പരിശീലകൻ ഉള്ള പുരസ്കാരവും ഏറ്റവും മികച്ച വിമൻസ് പരിശീലകനുള്ള പുരസ്കാരവും അടുത്തവർഷം മുതൽ ഇവർ സമ്മാനിക്കും.

ഏതായാലും കാതലായ മാറ്റം തന്നെയാണ് ബാലൺഡി’ഓറിൽ സംഭവിച്ചിരിക്കുന്നത്. നേരത്തെ ഫിഫയും അമൌറിയും ഗ്രൂപ്പും ഒരുമിച്ച് കൊണ്ട് ബാലൺഡി’ഓർ പുരസ്കാരങ്ങൾ നൽകിയിരുന്നു. പിന്നീട് 2015ലെ പാർട്ണർഷിപ്പ് അവസാനിക്കുകയായിരുന്നു.യുവേഫ വരുന്നതോടെ യൂറോപ്പിന് കൂടുതൽ പ്രാധാന്യം കൈവരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *