ബയേൺ കിരീടം നേടി,ബാഴ്സക്ക് ആശ്വാസം!

ഇന്നലെ ബുണ്ടസ്ലിഗയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ ബയേണിന് സാധിച്ചിരുന്നു. മറുഭാഗത്ത് ബൊറൂസിയ ഡോർട്മുണ്ട് സമനില വഴങ്ങുകയും ചെയ്തു. ഇതോടുകൂടി ബുണ്ടസ് ലിഗ കിരീടം ബയേൺ തന്നെ സ്വന്തമാക്കുകയായിരുന്നു. തുടർച്ചയായ പതിനൊന്നാം സീസണിലാണ് ഇപ്പോൾ ബുണ്ടസ് ലിഗ കിരീടം ബയേൺ സ്വന്തം ഷെൽഫിൽ എത്തിക്കുന്നത്.

അതേസമയം ലാലിഗ കിരീടം ഇത്തവണ നേടിയത് വമ്പൻമാരായ എഫ്സി ബാഴ്സലോണയായിരുന്നു. റയൽ മാഡ്രിഡിനെ പിറകിലാക്കി കൊണ്ടായിരുന്നു എഫ്സി ബാഴ്സലോണ ലാലിഗ കിരീടം സ്വന്തമാക്കിയത്. ഒരു ചെറിയ ഇടവേളക്കുശേഷമാണ് ബാഴ്സ ലീഗ് കിരീടം നേടുന്നത്.ബയേണും ബാഴ്സയും ലീഗ് കിരീടം നേടിയത് ഒരർത്ഥത്തിൽ ബാഴ്സക്ക് ആശ്വാസകരമായ ഒരു കാര്യമാണ്.

എന്തെന്നാൽ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ബാഴ്സക്ക് ബയേണിനെ നേരിടേണ്ടി വരില്ല എന്നതാണ് ഇവിടുത്തെ ആശ്വാസം. രണ്ട് ടീമുകളും ചാമ്പ്യന്മാരായതിനാൽ ഒരേ പ്ലോട്ടിൽ തന്നെയാണ് ഉൾപ്പെടുക.അതുകൊണ്ടുതന്നെ ഗ്രൂപ്പ് ഘട്ടത്തിൽ പരസ്പരം ഏറ്റുമുട്ടേണ്ടി വരില്ല. പക്ഷേ നോക്കോട്ട് ഘട്ടത്തിൽ ഏറ്റുമുട്ടാൻ സാധ്യതയുണ്ട്.സമീപകാലത്തെ ചാമ്പ്യൻസ് ലീഗിൽ ബാഴ്സക്ക് ഏറ്റവും കൂടുതൽ ആഘാതം സൃഷ്ടിച്ച ക്ലബ്ബ് ബയേൺ മ്യൂണിക്കാണ്. ഈ സീസണിൽ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ രണ്ട് തവണയും വിജയം ബയേണിനായിരുന്നു. ഇരു പാദങ്ങളിലുമായി എതിരില്ലാത്ത 5 ഗോളുകൾക്കായിരുന്നു ബയേൺ വിജയിച്ചിരുന്നത്.

അതിനുമുൻപും ബാഴ്സയും ബയേണും ചാമ്പ്യൻസ് ലീഗിൽ ഒരേ ഗ്രൂപ്പിൽ തന്നെയായിരുന്നു. രണ്ടു മത്സരങ്ങളിലും എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വീതമായിരുന്നു ബാഴ്സയെ ബയേൺ തകർത്തു വിട്ടിരുന്നത്. പുറമേ 2020ലെ 8-2 ന്റെ ഭീമൻ തോൽവി ഇപ്പോഴും ബാഴ്സയെ അലട്ടുന്നുണ്ട്.ഈയൊരു അർത്ഥത്തിലാണ് ഇപ്പോൾ ഗ്രൂപ്പ് ഘട്ടത്തിൽ ബയേണിന് മുന്നിൽനിന്നും ബാഴ്സ രക്ഷപ്പെട്ടു എന്ന വിലയിരുത്തലുകൾ വരുന്നത്. എന്നാൽ ഈ സീസണിൽ വലിയ മികവ് ഒന്നും പുലർത്താൻ ബയേണിന് കഴിഞ്ഞിട്ടില്ല എന്നുള്ളത് മറ്റൊരു യാഥാർത്ഥ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *