ബയേറിനെ തകർത്തത് ലുക്ക്മാൻ, നിരവധി റെക്കോർഡുകൾ കുറിച്ചു!
ഇന്നലെ യുവേഫ യൂറോപ ലീഗിൽ നടന്ന ഫൈനൽ മത്സരത്തിൽ തകർപ്പൻ വിജയമാണ് ഇറ്റാലിയൻ വമ്പൻമാരായ അറ്റലാന്റ സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അവർ ജർമ്മൻ കരുത്തരായ ബയേർ ലെവർകൂസനെ പരാജയപ്പെടുത്തിയത്. നൈജീരിയൻ താരം ലുക്ക്മാന്റെ ഹാട്രിക്കാണ് അവർക്ക് ഈ ഒരു വിജയം സമ്മാനിച്ചിട്ടുള്ളത്.ബയേർ ലെവർകൂസന്റെ 51 മത്സരങ്ങളിലെ അപരാജിത കുതിപ്പ് ഇപ്പോൾ അറ്റലാന്റ അവസാനിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനലിൽ നൈജീരിയ പരാജയപ്പെട്ടപ്പോൾ അതിന്റെ ഭാഗമായിരുന്ന താരമാണ് ലുക്ക്മാൻ. എന്നാൽ നാലു മാസങ്ങൾക്കിപ്പുറം അദ്ദേഹം അറ്റലാന്റയുടെ ഹീറോയായി മാറുകയായിരുന്നു.മത്സരത്തിന്റെ 12,26,75 മിനിട്ടുകളിലായിരുന്നു ലുക്ക്മാൻ അറ്റലാന്റക്ക് വേണ്ടി വല കുലുക്കിയത്.ഇതോടെ ഒരുപാട് റെക്കോർഡുകൾ അദ്ദേഹം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
Lookman yıldızlaştı, Atalanta şampiyon oldu! İşte Atalanta'yı şampiyonluğa taşıyan 3 gol!⚽⚽⚽ pic.twitter.com/LOJl1DQPpZ
— EXXENSPOR (@exxensport) May 22, 2024
യുവേഫയുടെ ഒരു മേജർ കോമ്പറ്റീഷൻ ഫൈനലിൽ രണ്ടോ അതിലധികമോ ഗോൾ നേടുന്ന ആദ്യത്തെ ആഫ്രിക്കൻ താരമായി മാറാൻ ലുക്ക്മാന് കഴിഞ്ഞിട്ടുണ്ട്.ഇതിനുമുൻപ് ആരും തന്നെ ഈ നേട്ടം കൈവരിച്ചിട്ടില്ല. കൂടാതെ യുവേഫയുടെ ഒരു മേജർ കോമ്പിറ്റീഷൻ ഫൈനലിൽ ഗോൾ നേടുന്ന മൂന്നാമത്തെ നൈജീരിയൻ താരമായി മാറാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.അലക്സ് ഇവോബി,ജോ അരിബോ എന്നിവരാണ് ഇതിനു മുൻപ് ഈ നേട്ടം കരസ്ഥമാക്കിയവർ.
മാത്രമല്ല യുവേഫയുടെ ഒരു മേജർ കോമ്പറ്റീഷൻ ഫൈനലിൽ ഹാട്രിക് നേടുന്ന ആറാമത്തെ താരമായി മാറാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതിനു മുൻപ് അഞ്ച് താരങ്ങൾ മാത്രമാണ് ഫൈനലിൽ ഹാട്രിക് നേടിയിട്ടുള്ളത്. മാത്രമല്ല കരിയറിലെ ആദ്യ കിരീടം സ്വന്തമാക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ അറ്റലാന്റയിലെ നിരവധി റെക്കോർഡുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇങ്ങനെ മറക്കാനാവാത്ത ഒരു രാത്രിയാണ് ലുക്ക്മാൻ എന്ന നൈജീരിയൻ കാര്യത്തിന് ഇന്നലെ സംഭവിച്ചിട്ടുള്ളത്.