ബയേണിന്റെ വിജയം ഭാഗ്യം കൊണ്ട്, ചാമ്പ്യൻസ് ലീഗ് വിജയത്തെ കുറിച്ച് കിമ്മിച്ച് പറയുന്നു !
ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ലോക്കോമോട്ടീവ് മോസ്‌കോക്കെതിരെ പൊരുതി കൊണ്ടായിരുന്നു ബയേൺ വിജയം പിടിച്ചെടുത്തത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മോസ്‌കോയെ ബയേൺ കീഴടക്കിയത്. മത്സരത്തിൽ ബയേണിന്റെ വിജയഗോൾ നേടിയത് ജോഷുവ കിമ്മിച്ച് ആയിരുന്നു. മത്സരത്തിലുടനീളം മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്. മത്സരത്തിന്റെ എഴുപത്തിയൊമ്പതാം മിനിട്ടിലാണ് കിമ്മിച്ച് ബയേണിന്റെ വിജയഗോൾ കണ്ടെത്തിയത്. ബോക്സിന് വെളിയിൽ താരം തൊടുത്തു വിട്ട തകർപ്പൻ ഷോട്ട് ഗോളായി മാറുകയായിരുന്നു. എന്നാൽ ഭാഗ്യത്തിന്റെ പുറത്താണ് ബയേൺ വിജയം നേടിയതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കിമ്മിച്ച്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. ലോക്കോമോട്ടീവ് മികച്ച രീതിയിൽ കളിച്ചുവെന്നും അവരുടെ അറ്റാക്കിങ് മികച്ചതായിരുന്നുമെന്നാണ് കിമ്മിച്ച് അഭിപ്രായപ്പെട്ടത്. ആദ്യ മത്സരത്തിൽ അത്ലെറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് ബയേൺ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ആ മികവ് മോസ്‌കോക്കെതിരെ ആവർത്തിക്കാൻ ബയേണിന് കഴിഞ്ഞിരുന്നില്ല.
All that Bayern need is luck 😅
— Goal News (@GoalNews) October 28, 2020
” എനിക്ക് തോന്നുന്നു ലോക്കോമോട്ടീവ് മികച്ച മത്സരമാണ് കാഴ്ച്ചവെച്ചത്. അവർ മത്സരത്തിൽ മികച്ച മാറ്റമാണ് നടത്തിയത്. നല്ല വേഗതയുള്ള ചില താരങ്ങളെ വെച്ചുള്ള അവരുടെ ആക്രമണങ്ങൾ മികച്ചതായിരുന്നു. രണ്ടാം പകുതി ഒരിക്കലും എളുപ്പമായിരുന്നില്ല. പക്ഷെ ഭാഗ്യം കൊണ്ട് ഞങ്ങൾ വിജയിക്കുകയായിരുന്നു. ബുദ്ധിമുട്ടേറിയ ഒരു വിജയം തന്നെയായിരുന്നു ഇതെന്ന് പറയാം. ഞങ്ങൾ മോശമായിട്ടല്ല കളിച്ചത്. പക്ഷെ ഞങ്ങൾക്ക് ഗോളുകൾ കണ്ടെത്താൻ കഴിഞ്ഞില്ല. ഞങ്ങൾക്ക് തുടക്കത്തിൽ ഗോൾ നേടാനുള്ള അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ വ്യത്യസ്ഥമായിരുന്നു. അവർ അപകടകരമായ ചില കൗണ്ടറുകൾ നടത്തി. ഏതായാലും വിജയം നേടാനായതിൽ ഞാൻ സന്തുഷ്ടനാണ് ” കിമ്മിച്ച് പറഞ്ഞു.ബയേൺ ചാമ്പ്യൻസ് ലീഗിൽ അവസാനമായി നേടിയ പതിനഞ്ചു ഗോളിൽ ഏഴിലും കിമ്മിച്ചിന്റെ പങ്കാളിത്തമുണ്ട്. രണ്ട് ഗോളും അഞ്ച് അസിസ്റ്റുമാണ് താരത്തിന്റെ സംഭാവന.
Watch all the goals from a successful night in Moscow ⚽👇
— FC Bayern English (@FCBayernEN) October 28, 2020
🎥 https://t.co/2cb9pIPhoK#FCLMFCB #MiaSanMia #UCL pic.twitter.com/eU2aeSLztB