ബയേണിനോട് പ്രതികാരം ചെയ്യണം : ഡീപേ

ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ്‌ ഘട്ടത്തിലെ അവസാന മത്സരത്തിൽ എഫ്സി ബാഴ്സലോണയുടെ എതിരാളികൾ ബയേൺ മ്യൂണിക്കാണ്. ബാഴ്‌സയെ സംബന്ധിച്ചിടത്തോളം ഇതൊരു ജീവൻമരണ പോരാട്ടമാണ്. ഈ മത്സരത്തിൽ പരാജയപ്പെട്ടാൽ ബാഴ്‌സ ഗ്രൂപ്പ്‌ ഘട്ടത്തിൽ പുറത്താവുകയും ചെയ്യും.

ആദ്യ മത്സരത്തിൽ ബയേണിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബാഴ്‌സ പരാജയപ്പെട്ടിരുന്നു. ഈ തോൽവിക്ക് തങ്ങൾ പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നു എന്നറിയിച്ചിരിക്കുകയാണിപ്പോൾ ബാഴ്‌സയുടെ സൂപ്പർ താരമായ മെംഫിസ് ഡീപേ.ബാഴ്‌സ ചാമ്പ്യൻസ് ലീഗിൽ തുടരേണ്ടതുണ്ടെന്നും ഡീപേ അറിയിച്ചു.താരത്തിന്റെ വാക്കുകൾ ഇങ്ങനയാണ്.

“ബയേണിനോട് പ്രതികാരം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.ഞങ്ങൾ ഞങ്ങളുടെ പരമാവധി ശ്രമിക്കും.ബാഴ്‌സ എപ്പോഴും ചാമ്പ്യൻസ് ലീഗിൽ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നു.അടുത്ത റൗണ്ടിലേക്ക് മുന്നേറാനുള്ള അവസാന അവസരമാണ് ഇത്. അത്കൊണ്ട് തന്നെ ഈ മത്സരം ഫൈനൽ പോലെയാണ്.നല്ല രൂപത്തിൽ ഈ മത്സരത്തിന് ഞങ്ങൾ തയ്യാറാവേണ്ടതുണ്ട്.നല്ല റിസൾട്ടിന് വേണ്ടി എല്ലാം നൽകാൻ ഞങ്ങൾ തയ്യാറാവും.പരമാവധി ഇന്റൻസിറ്റിയോട് കൂടിയാണ് ഞങ്ങൾ കളിക്കേണ്ടത്.90 മിനുട്ടാണ് ഞങ്ങൾക്കുള്ളത്.ബെൻഫിക്കയുടെ റിസൾട്ട്‌ കൂടെ ഇതിനെ ബാധിക്കും.പക്ഷേ ഞങ്ങൾ ഞങ്ങളുടെ മത്സരം വിജയിക്കുന്നതിലാണ് ശ്രദ്ധ നൽകേണ്ടത്. മത്സരത്തിൽ നല്ല രൂപത്തിൽ പ്രെസ്സ് ചെയ്യേണ്ടതുമുണ്ട് ” ഡീപേ പറഞ്ഞു.

നിലവിൽ ബാഴ്‌സ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. ബാഴ്‌സ പരാജയപ്പെടുകയും ബെൻഫിക്ക വിജയിക്കുകയും ചെയ്താൽ ബാഴ്‌സ പുറത്താകും.

Leave a Reply

Your email address will not be published. Required fields are marked *