ബയേണിനെ മറികടക്കാൻ ബാഴ്സക്കാവുമോ? സാധ്യത ഇലവനുകൾ ഇങ്ങനെ!
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണയുടെ എതിരാളികൾ ബയേൺ മ്യൂണിക്കാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-ന് ബയേണിന്റെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
ബയേണിനെ സംബന്ധിച്ചിടത്തോളം അവർ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ യോഗ്യതയും ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും ഉറപ്പിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ ഇന്നത്തെ മത്സരം ബയേണിന് ഒരു പ്രാധാന്യവുമില്ലാത്ത ഒന്നാണ്.എന്നാൽ ബാഴ്സക്ക് അങ്ങനെയല്ല, ഈ മത്സരം ജീവൻമരണ പോരാട്ടമാണ്. ഇന്നത്തെ മത്സരത്തിൽ ബാഴ്സ പരാജയപ്പെടുകയും ബെൻഫിക്ക വിജയിക്കുകയും ചെയ്താൽ ബാഴ്സ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി യൂറോപ്പ ലീഗ് കളിക്കേണ്ടി വരും. അത്കൊണ്ട് തന്നെ എന്ത് വിലകൊടുത്തും മത്സരം വിജയിക്കാനാവും സാവിയുടെയും സംഘത്തിന്റെയും ലക്ഷ്യം.
ഏതായാലും ഇരു ടീമുകളുടെയും സാധ്യത ഇലവൻ നമുക്കൊന്ന് പരിശോധിക്കാം.പരിക്ക് മൂലം അൻസു ഫാറ്റി, പെഡ്രി, മാർട്ടിൻ ബ്രൈത്വെയിറ്റ്,സെർജി റോബെർട്ടോ,അഗ്വേറോ എന്നിവരെ ബാഴ്സക്ക് ലഭ്യമല്ല. ഡാനി ആൽവസിന് ജനുവരിക്ക് ശേഷം മാത്രമേ കളിക്കാൻ അനുവാദമൊള്ളൂ.
ബയേണിന്റെ കാര്യത്തിലേക്ക് വന്നാൽ കിമ്മിച്ച്, ഗ്നാബ്രി,ഗോറെട്സ്ക്ക, സാബിറ്റ്സർ,ചോപോ മോട്ടിങ്,ബൂണ സർ എന്നിവരെയൊന്നും ലഭ്യമല്ല. ലുകാസ് ഹെർണാണ്ടസിന്റെ കാര്യം സംശയത്തിലാണ്.
— Murshid Ramankulam (@Mohamme71783726) December 8, 2021
ഇരു ടീമുകളുടെയും സാധ്യത ഇലവൻ താഴെ നൽകുന്നു.
Barcelona (3-4-2-1): Ter Stegen; Araujo, Piqué, García; Dembélé, Busquets, De Jong, Alba; Nico, Gavi; Memphis
Bayern (4-2-3-1): Neuer; Pavard, Süle, Upamecano, Davies; Roca, Tolisso; Musiala, Müller, Coman; Lewandowski
ഇതാണ് ഇലവൻ. നിലവിൽ 15 പോയിന്റുള്ള ബയേൺ ഒന്നാമതാണ് ഗ്രൂപ്പിൽ.7 പോയിന്റുള്ള ബാഴ്സ രണ്ടാമതുമാണ്.എന്നാൽ 5 പോയിന്റുള്ള ബെൻഫിക്കയാണ് നിലവിൽ ബാഴ്സക്ക് വെല്ലുവിളികൾ ഉയർത്തുന്നത്.