ഫോട്ടാഗ്രാഫറെ പിടിച്ച് തള്ളി റാമോസ്, വിവാദം,വീഡിയോ!

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ വമ്പൻമാരായ പിഎസ്ജിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് പിഎസ്ജിയെ ബയേൺ പരാജയപ്പെടുത്തിയത്. സ്വന്തം മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് പിഎസ്ജി ഈയൊരു തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്.

മത്സരത്തിൽ പിഎസ്ജിയുടെ പ്രതിരോധനിരതാരമായ സെർജിയോ റാമോസ് തകർപ്പൻ പ്രകടനമായിരുന്നു നടത്തിയിരുന്നത്.എന്നാൽ അതിനു ശേഷം അദ്ദേഹം ഒരു വിവാദത്തിൽ അകപ്പെട്ടിട്ടുണ്ട്. അതായത് മത്സരം അവസാനിച്ചതിനുശേഷം പിഎസ്ജിയുടെ എല്ലാ താരങ്ങളും ആരാധകരെ അഭിവാദ്യം ചെയ്യാൻ വേണ്ടി കളത്തിന് പുറത്തേക്ക് വന്നിരുന്നു.പിഎസ്ജി ആരാധക കൂട്ടായ്മയായ അൾട്രാസിന്റെ സ്റ്റാന്റിന് മുന്നിലായിരുന്നു പിഎസ്ജി താരങ്ങൾ ഉണ്ടായിരുന്നത്.

ആ സമയത്ത് ഒരു ഫോട്ടോഗ്രാഫറുടെ സാന്നിധ്യം സെർജിയോ റാമോസിന് അലോസരം സൃഷ്ടിച്ചിരുന്നു. താരം അദ്ദേഹത്തോട് മാറിനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ആ സമയത്ത് നെയ്മറുടെയും മെസ്സിയുടെയും ഫോട്ടോയെടുക്കാൻ വേണ്ടി മറ്റൊരു ഫോട്ടോഗ്രാഫർ ശ്രമിക്കുന്നുണ്ടായിരുന്നു.എന്നാൽ ഫോട്ടോഗ്രാഫറുടെ സാന്നിധ്യം ഇഷ്ടപ്പെടാത്ത സെർജിയോ റാമോസ് ഈ രണ്ടാമത്തെ ഫോട്ടോഗ്രാഫർ മനപ്പൂർവ്വം രണ്ട് കൈകൾ കൊണ്ടും തള്ളി മാറ്റുകയായിരുന്നു. ഇതിന്റെ വീഡിയോ ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ വലിയ രൂപത്തിൽ വൈറലായി.

ഇതിനു പിന്നാലെ വലിയ വിമർശനങ്ങളും ഈ ഡിഫൻഡർക്ക് കേൾക്കേണ്ടി വന്നു. ഇതോടുകൂടി അദ്ദേഹം ആ ജർമ്മൻ ഫോട്ടോഗ്രാഫറോട് മാപ്പ് പറഞ്ഞിട്ടുണ്ട്. പേഴ്സണലായിക്കൊണ്ട് റാമോസ് അദ്ദേഹത്തോട് മാപ്പ് പറഞ്ഞു എന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.അതേസമയം ലയണൽ മെസ്സിയും നെയ്മർ ജൂനിയറുമൊക്കെ ഒരു വലിയ ഇടവേളക്ക് ശേഷം ആദ്യമായി കൊണ്ടായിരുന്നു ആരാധകരെ അഭിവാദ്യം ചെയ്യാൻ എത്തിയത്.പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് സ്വന്തം ആരാധകരിൽ നിന്ന് കൂവൽ ലഭിച്ചതിനുശേഷം മെസ്സിയും നെയ്മറും ആരാധകരെ അഭിവാദ്യം ചെയ്യാറില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *