ഫൈനലിൽ എത്തി എന്ന് കരുതിയതാണ്, ഇപ്പോൾ ഒന്നും പറയാനില്ല:ന്യൂയർ

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിൽ വിജയം നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് സാന്റിയാഗോ ബെർണാബുവിൽ വെച്ച് റയൽ ബയേണിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം അവസാനത്തിൽ രണ്ട് ഗോളുകൾ നേടി കൊണ്ട് റയൽ വിജയം നേടിയെടുക്കുകയായിരുന്നു.ഹൊസേലു,വിനീഷ്യസ് എന്നിവരാണ് റയൽ മാഡ്രിഡിന് വേണ്ടി തിളങ്ങിയത്.ഇതോടെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിന് യോഗ്യത നേടാൻ റയൽ മാഡ്രിഡിന് സാധിച്ചിട്ടുണ്ട്.

റയൽ മാഡ്രിഡ് ആദ്യ ഗോൾ നേടിയത് ബയേൺ ഗോൾകീപ്പർ മാനുവൽ ന്യൂയറിന്റെ പിഴവിൽ നിന്നാണ്.വിനീഷ്യസിന്റെ ഷോട്ട് അദ്ദേഹത്തിന് കൈപ്പിടിയിൽ ഒതുക്കാൻ കഴിഞ്ഞില്ല. അവസരം കാത്തുനിന്ന ഹൊസേലു ഗോളാക്കി മാറ്റുകയായിരുന്നു. ഏതായാലും ഈ പിഴവിലും തോൽവിയിലും ന്യൂയർ വളരെയധികം നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്. ഫുട്ബോൾ കളിച്ചിട്ടുള്ള ഏതൊരാൾക്കും തന്റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാകുമെന്നാണ് ഇതിനെക്കുറിച്ച് ന്യൂയർ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഫുട്ബോൾ കളിച്ചിട്ടുള്ള ഒരാൾക്കും ഇപ്പോഴത്തെ എന്റെ അവസ്ഥ മനസ്സിലാകും. മത്സരത്തിന്റെ 85ആം മിനുട്ട് ഇതുവരെ ഞങ്ങൾ ഒരു ഗോളിന് മുന്നിലായിരുന്നു. അതിനുശേഷമാണ് ഞങ്ങൾ പരാജയപ്പെട്ടതും പുറത്തായത്.ഇത് വളരെയധികം കൈപ്പേറിയതാണ്. ലണ്ടനിലേക്ക് ഒരു സ്റ്റെപ്പ് മാത്രം അകലത്തിലായിരുന്നു ഞങ്ങൾ.ഞങ്ങൾ ഫൈനലിൽ എത്തി എന്ന് കരുതിയതാണ്.വർഷ പിന്നീട് കാര്യങ്ങൾ മാറി പറഞ്ഞു. എനിക്ക് ഇപ്പോൾ ഒന്നും പറയാൻ തോന്നുന്നില്ല ” ഇതാണ് ബയേൺ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.

ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതോടുകൂടി ബയേൺ ഈ സീസണിൽ ട്രോഫിലെസായിട്ടുണ്ട്. നേരത്തെ തന്നെ അവർക്ക് ബുണ്ടസ് ലിഗയും DFB പോക്കലും നഷ്ടമായിരുന്നു. 12 വർഷത്തിനുശേഷം ആദ്യമായാണ് ബയേൺ കിരീടം നേടാനാവാതെ ഒരു സീസണിൽ നിന്നും മടങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *