ഫൈനലിലെ തോൽവിക്ക് പ്രതികാരം വീട്ടുമോ ബൊറൂസിയ? റയൽ ഇറങ്ങുന്നത് എങ്ങനെ?
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ജർമ്മൻ കരുത്തരായ ബൊറൂസിയ ഡോർട്മുണ്ടാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് റയലിന്റെ മൈതാനമായ സാൻഡിയാഗോ ബെർണാബുവിൽ വെച്ച് കൊണ്ടാണ് ഈയൊരു മത്സരം നടക്കുക. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ ഈ രണ്ട് ടീമുകളും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. അന്ന് ബൊറൂസിയയെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടിയത് റയൽ മാഡ്രിഡായിരുന്നു.
ആ തോൽവിക്ക് പകരം വീട്ടുക എന്ന ലക്ഷ്യത്തോടു കൂടിയായിരിക്കും ബൊറൂസിയ ഡോർട്മുണ്ട് ഈ മത്സരത്തിന് വരുന്നത്. അതേസമയം റയലിന് മത്സരത്തിൽ വിജയം അനിവാര്യമാണ്.കാരണം കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ലില്ലിയോട് റയൽ തോൽവി ഏറ്റുവാങ്ങിയിരുന്നു. അതേസമയം കളിച്ച രണ്ടു മത്സരങ്ങളിലും വിജയിച്ചു കൊണ്ട് ബൊറൂസിയ ഡോർട്മുണ്ട് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
ഈ മത്സരത്തിനുള്ള സ്‌ക്വാഡ് റയൽ മാഡ്രിഡ് പ്രഖ്യാപിച്ചിട്ടുണ്ട്.അത് താഴെ നൽകുന്നു.

ഇനി റയലിന്റെ സാധ്യത ഇലവൻ കൂടി നമുക്കൊന്ന് പരിശോധിക്കാം.4-4-2 ഫോർമേഷനായിരിക്കും റയൽ മാഡ്രിഡ് ഉപയോഗപ്പെടുത്തുക.സാധ്യത ഇലവൻ താഴെ നൽകുന്നു.

നിരവധി സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്തത് റയലിന് ആശങ്ക നൽകുന്ന കാര്യമാണ്. പ്രത്യേകിച്ച് ഡിഫൻസിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്.അതിനെയൊക്കെ മറികടന്ന് ഒരു മികച്ച വിജയം നേടാൻ കഴിയുമെന്നാണ് റയൽ മാഡ്രിഡ് ആരാധകർ പ്രതീക്ഷിക്കുന്നത്.