ഫുട്ബോൾ എനിക്കിപ്പോൾ വലിയ തിരിച്ചടിയേൽപ്പിച്ചു: സങ്കടത്തോടെ അരൗഹോ പറയുന്നു!
യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബാഴ്സലോണയെ പരാജയപ്പെടുത്താൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.ബാഴ്സയുടെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു പിഎസ്ജി വിജയിച്ചത്. ഇതോടുകൂടി ബാഴ്സയെ പുറത്താക്കിക്കൊണ്ട് ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിൽ പ്രവേശിക്കാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.ഒരു ഘട്ടത്തിൽ വിജയം ഉറപ്പിച്ചിരുന്ന ബാഴ്സക്ക് തിരിച്ചടി ഏൽപ്പിച്ചത് ഡിഫന്റർ അരൗഹോയുടെ റെഡ് കാർഡായിരുന്നു.
മത്സരത്തിന്റെ 29ആം മിനുട്ടിൽ ഗോളിലേക്ക് കുതിക്കുകയായിരുന്നു ബാർക്കോളയെ അരൗഹോ ഫൗൾ ചെയ്യുകയായിരുന്നു. ഇതോടുകൂടി റഫറി അദ്ദേഹത്തിന് സ്ട്രൈറ്റ് റെഡ് കാർഡ് നൽകി.അവിടം മുതലാണ് ബാഴ്സലോണ മത്സരം കൈവിട്ടു തുടങ്ങിയത്.ഈ പരാജയം തന്നെ വല്ലാതെ ബാധിച്ചു, ഫുട്ബോൾ തനിക്കിപ്പോൾ വലിയ തിരിച്ചടി ഏൽപ്പിക്കുന്നു എന്നാണ് ഇതേ കുറിച്ച് അരൗഹോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Ronald Araújo, not happy with his red card. 🫳🏻 pic.twitter.com/tE3Whk4fhZ
— Fabrizio Romano (@FabrizioRomano) April 16, 2024
“ഫുട്ബോൾ എനിക്ക് ഒരുപാട് സന്തോഷങ്ങൾ നൽകിയ കാര്യമാണ്.പക്ഷേ ഇപ്പോൾ അത് എന്നെ കഠിനമായി ബാധിക്കുന്നു.എന്റെ ഒപ്പം നിന്ന എല്ലാവരോടും ഞാൻ നന്ദി പറയുന്നു.തന്റെ സഹതാരങ്ങൾ പരമാവധി കളിക്കളത്തിൽ പോരാടി.ഈ ആരാധകർ ഏറ്റവും അവസാനം വരെ ടീമിൽ വിശ്വസിച്ചു. നിങ്ങൾക്ക് സന്തോഷം നൽകാൻ കഴിയാത്തതിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.ഞങ്ങൾ ഇനിയും ശ്രമങ്ങൾ തുടരും.എന്നും ഫോഴ്സാ ബാഴ്സ ” ഇതാണ് അരൗഹോ എക്‌സിൽ കുറിച്ചിട്ടുള്ളത്.
ആരാധകരോട് മാപ്പ് ചോദിക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ഒരുപക്ഷേ താരത്തിന്റെ റെഡ് കാർഡ് ഇല്ലായിരുന്നുവെങ്കിൽ ബാഴ്സക്ക് സെമിഫൈനൽ പ്രവേശനം പോലും സാധ്യമായേനെ. എന്തെന്നാൽ രണ്ട് ഗോളുകളുടെ ലീഡ് ബാഴ്സക്കുണ്ടായിരുന്നു. ഏതായാലും സെമി പോരാട്ടത്തിൽ പിഎസ്ജി ബൊറൂസിയ ഡോർട്മുണ്ടിനെയാണ് നേരിടുക