പ്രതീക്ഷ കൈവിടാതെ റയൽ ആരാധകർ,ചൂടപ്പം പോലെ വിറ്റഴിഞ്ഞ് പിഎസ്ജിക്കെതിരെയുള്ള രണ്ടാംപാദത്തിന്റെ ടിക്കറ്റുകൾ!

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ റയലും പിഎസ്ജിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഈ വരുന്ന ഒമ്പതാം തീയതി രാത്രി ഇന്ത്യൻ സമയം 1:30-ന് റയലിന്റെ മൈതാനമായ സാൻഡിയാഗോ ബെർണാബുവിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.പാർക്ക്ഡെസ് പ്രിൻസസിൽ വെച്ച് നടന്ന ആദ്യപാദ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് പിഎസ്ജി വിജയിച്ചിരുന്നു.സൂപ്പർ താരം കിലിയൻ എംബപ്പേയായിരുന്നു പിഎസ്ജിയുടെ വിജയഗോൾ നേടിയത്.

സ്വന്തം മൈതാനത്ത് നടക്കുന്ന രണ്ടാംപാദത്തിൽ വലിയ പ്രതീക്ഷകളാണ് റയലിന്റെ ആരാധകർ വെച്ചുപുലർത്തുന്നത്. തങ്ങളുടെ ടീം തിരിച്ചുവരുമെന്ന് തന്നെയാണ് റയൽ ആരാധകരുടെ പ്രതീക്ഷകൾ.അതിനുള്ള തെളിവാണ് ഈ മത്സരത്തിനുള്ള ടിക്കറ്റുകൾ ഞൊടിയിടയിൽ വിറ്റു തീർന്നത്.അവസാനത്തെ 6000-ത്തോളം വരുന്ന ടിക്കറ്റുകൾ വിറ്റു തീരാൻ കേവലം നാല് മണിക്കൂറുകൾ പോലും വേണ്ടി വന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.ആകെ അനുവദിക്കപ്പെട്ട 60000 ടിക്കറ്റുകളും ഇതോടെ വിറ്റ് തീർന്നു. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നല്ല രൂപത്തിലുള്ള ഒരു വിലയും ഈ ടിക്കറ്റിന് വരുന്നുണ്ട്.100 യുറോ മുതൽ 410 യുറോ വരെയാണ് ടിക്കറ്റിന്റെ വിലകൾ.റയലിന്റെ ഒഫീഷ്യൽ ചാനലിലൂടെയാണ് ഈ സെയിൽസ് നടന്നിട്ടുള്ളത്. വിൽപ്പനയിൽ റെക്കോർഡ് സമയമാണ് ഇത്തവണ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.പിഎസ്ജി ആരാധകർക്ക് അനുവദിച്ച എല്ലാ ടിക്കറ്റുകളും വിറ്റ് തീർന്നതായും ഇവർ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.

ഇതിന് മുൻപ് സാൻഡിയാഗോ ബെർണാബുവിൽ അവസാനമായി ആരാധകർക്ക് മുന്നിൽ ഒരു വലിയ യൂറോപ്യൻ മത്സരം നടന്നത് മാഞ്ചസ്റ്റർ സിറ്റിക്കെതിരെയാണ്. എന്നാൽ ആ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയൽ മാഡ്രിഡ് പരാജയപ്പെടുകയായിരുന്നു.പക്ഷെ പിഎസ്ജിക്കെതിരെയുള്ള രണ്ടാം പാദ മത്സരത്തിൽ മിന്നുന്ന പ്രകടനം നടത്താനും വിജയിക്കാനും കഴിയുമെന്ന് തന്നെയാണ് റയൽ ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *