പോരാട്ടം അവസാനിച്ചു,ഗോൾഡൻ ബൂട്ട് സ്വന്തമാക്കി കെയ്ൻ!
യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിനാണ് യൂറോപ്പ്യൻ ഗോൾഡൻ ഷൂ അഥവാ ഗോൾഡൻ ബൂട്ട് സമ്മാനിക്കാറുള്ളത്.ഈ പുരസ്കാരത്തിന് വേണ്ടിയുള്ള പോരാട്ടം ഒടുവിൽ അവസാനിച്ചിരിക്കുന്നു.ബയേണിന്റെ ഇംഗ്ലീഷ് സൂപ്പർ താരമായ ഹാരി കെയ്നാണ് ഈ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്. ഇന്നലെത്തോട് കൂടി എല്ലാ ലീഗുകളും അവസാനിച്ചിരുന്നു.ഇതോടെ ഒഫീഷ്യലായി കൊണ്ട് ഈ പുരസ്കാരം താരം സ്വന്തമാക്കുകയായിരുന്നു.
ബുണ്ടസ് ലിഗയിൽ 36 ഗോളുകൾ നേടി കൊണ്ടാണ് കെയ്ൻ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് കിലിയൻ എംബപ്പേയാണ് ഫിനിഷ് ചെയ്തിട്ടുള്ളത്. അദ്ദേഹം 28 ഗോളുകളാണ് ലീഗിൽ സ്വന്തമാക്കിയിട്ടുള്ളത്. നിലവിലെ ജേതാവായ ഏർലിംഗ് ഹാലന്റ് മൂന്നാം സ്ഥാനമാണ് സ്വന്തമാക്കിയിട്ടുള്ളത്. 27 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. തന്റെ കരിയറിൽ ആദ്യമായി കൊണ്ടാണ് ഹാരി കെയ്ൻ ഗോൾഡൻ ബൂട്ട് പുരസ്കാരം സ്വന്തമാക്കുന്നത്.
ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് കെയ്ൻ പുറത്തെടുത്തിട്ടുള്ളത്. എല്ലാ കോമ്പറ്റീഷനലുമായി ആകെ 45 മത്സരങ്ങൾ കളിച്ച താരം 44 ഗോളുകളും 12 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ടീമിനോടൊപ്പം കിരീടങ്ങൾ നേടാൻ കഴിഞ്ഞില്ല എന്നത് അദ്ദേഹത്തിന് ഒരല്പം നിരാശ നൽകുന്ന കാര്യമാണ്. ഗോൾഡൻ ഷൂവിന്റെ കാര്യത്തിൽ മെസ്സിയുടെ പേര് എടുത്തു പറയേണ്ട ഒന്നാണ്. ഏറ്റവും കൂടുതൽ തവണ യൂറോപ്പ്യൻ ഗോൾഡൻ ഷൂ നേടിയ താരമാണ് മെസ്സി. 6 തവണയാണ് മെസ്സി ഈ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ നാല് തവണ ഈ പുരസ്കാരം നേടിയിട്ടുണ്ട്.ലെവന്റോസ്ക്കിയും സുവാരസും രണ്ടുതവണ വീതം ഈ അവാർഡ് നേടിയവരാണ്.ഈ സീസണിൽ ലാലിഗയിലെ ഗോൾഡൻ ബൂട്ട് ജിറോണ താരമായ ഡോവ്ബിക്കാണ് സ്വന്തമാക്കിയിട്ടുള്ളത്. ജർമൻ ലീഗിൽ കെയ്‌നും ഇറ്റാലിയൻ ലീഗിൽ ലൗറ്ററോ മാർട്ടിനസും ഫ്രഞ്ച് ലീഗിൽ എംബപ്പേയും പ്രീമിയർ ലീഗിൽ ഹാലന്റുമാണ് ടോപ്പ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിട്ടുള്ളത്.