പെഡ്രി, ജോട്ട, ഡേവിസ്. ചാമ്പ്യൻസ് ലീഗിലെ ബ്രേക്ക്ത്രൂ ടീം പുറത്ത് വിട്ട് യുവേഫ!

ഈ വർഷത്തെ ചാമ്പ്യൻസ് ലീഗിലെ ബ്രേക്ക്‌ത്രൂ ഇലവൻ പുറത്ത് വിട്ട് യുവേഫ. കഴിഞ്ഞ ദിവസം തങ്ങളുടെ ഔദ്യോഗികവെബ്സൈറ്റിലൂടെയാണ് യുവേഫ 2020-ലെ ബ്രേക്ക്‌ത്രൂ ടീം പുറത്ത് വിട്ടത്.ഈ ഇലവന്റെ പ്രത്യേകത എന്തെന്നാൽ യുവതാരങ്ങളെയാണ് ഉൾപ്പടുത്തുക എന്നുള്ളതാണ്. അതായത് ഇരുപത്തിനാലോ അതിന് താഴെയോ വയസ്സുള്ളവരെയാണ് ഉൾപ്പെടുത്തുക. കൂടാതെ 2020-ലെ ചാമ്പ്യൻസ് ലീഗിൽ അരങ്ങേറ്റം കുറിക്കുകയോ അതല്ലെങ്കിൽ വളരെ കുറഞ്ഞ പരിചയസമ്പത്തോ ഉള്ളവരെയാണ് ഈ ടീമിൽ ഉൾപ്പെടുത്തുക. ഒരുപിടി സൂപ്പർ താരങ്ങൾ ഈ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. യുവേഫ പുറത്ത് വിട്ട ടീം ഇങ്ങനെയാണ്.

ഗോൾകീപ്പർ : അനാട്ടോലി ട്രൂബിൻ- 19 വയസ്സ്. (ഷാക്തർ ). ഈ സീസണിലെ മൂന്ന് മത്സരങ്ങളിൽ ക്ലീൻഷീറ്റ് നേടാൻ താരത്തിന് സാധിച്ചു.

ഡിഫൻഡർമാർ : ക്രിസ്ത്യൻ റൊമേറോ-22.(അറ്റലാന്റ )യുവന്റസിൽ നിന്നും ലോണിൽ എത്തിയ താരം. മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നു.

സൈദു സനുസി : 23. (പോർട്ടോ ). ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്നു. കേവലം 13 മിനുട്ടുകൾ മാത്രമാണ് ഈ ഗ്രൂപ്പ്‌ സ്റ്റേജിൽ നഷ്ടമായത്.

ജുലെസ് കൗണ്ടെ : 22 (സെവിയ്യ ). സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്നു. റെന്നസിനെതിരെയുള്ള മത്സരത്തിൽ ഗോളും കണ്ടെത്തി.

അൽഫോൺസോ ഡേവിസ് : 20 (ബയേൺ ) കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ സെമിയിൽ ഉൾപ്പടെ തകർപ്പൻ പ്രകടനം. ഫുൾ ബാക്ക് പൊസിഷനിൽ കളിക്കുന്നു.

മിഡ്‌ഫീൽഡെഴ്സ് : പെഡ്രി. 18 (ബാഴ്സലോണ) അറ്റാക്കിങ് മിഡ്‌ഫീൽഡർ. ഈ സീസണിൽ ലാസ്പാൽമസിൽ നിന്ന് ബാഴ്സയിൽ എത്തി. മികച്ച പ്രകടനം നടത്തുന്നു.

ജൂഡ് ബെല്ലിങ്ഹാം : 17 (ഡോർട്മുണ്ട് ). ബയേണിന്റെ ആറു ഗ്രൂപ്പ്‌ സ്റ്റേജ് മത്സരങ്ങളിലും ഈ യുവതാരം ഇടം നേടി. മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നു.

ജിയോവാനി റെയ്ന : 18 (ഡോർട്മുണ്ട് ) ബൊറൂസിയയുടെ മറ്റൊരു യുവവിസ്മയം. മിന്നുന്ന പ്രകടനം കാഴ്ച്ചവെക്കുന്നു.

ഡോമിനിക് സോബോസ്ലയ് : 20, (സാൽസ് ബർഗ്, ലീപ്സിഗ് ). മികച്ച വിഷനുള്ള താരം. സാൽസ്ബർഗിൽ നിന്നും ലീപ്സിഗിലേക്ക് കൂടുമാറി.

ഫോർവേഡ്സ് : ഡിയോഗോ ജോട്ട. 24(ലിവർപൂൾ ). ആൻഫീൽഡിൽ എത്തിയ ശേഷം ഗംഭീരപ്രകടനം. അറ്റലാന്റക്കെതിരെ ഹാട്രിക് സ്വന്തമാക്കി.

മാർക്കസ് തുറാം : 23 (മോൺഷെൻഗ്ലാഡ്ബാഷ് ) ഗ്ലാഡ്ബാഷിന്റെ എല്ലാ മത്സരത്തിലും സ്റ്റാർട്ട്‌ ചെയ്തു. റയൽ മാഡ്രിഡിനെതിരെ രണ്ട് ഗോൾ നേടി.

Leave a Reply

Your email address will not be published. Required fields are marked *