പുതുതുടക്കം തേടി ചാമ്പ്യൻസ് ലീഗിൽ യുണൈറ്റഡ് ഇന്നിറങ്ങുന്നു, സാധ്യത ഇലവൻ ഇങ്ങനെ!

കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ വാട്ട്ഫോഡിനോട് വമ്പൻ തോൽവി ഏറ്റുവാങ്ങിയതോട് കൂടി യുണൈറ്റഡിന്റെ പരിശീലകനായ സോൾഷെയറുടെ സ്ഥാനം തെറിച്ചിരുന്നു. ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് താൽകാലിക പരിശീലകനായ മൈക്കൽ കാരിക്കിന് കീഴിലാണ് കളിക്കുക. ഇന്ന് ചാമ്പ്യൻസ് ലീഗിൽ ഒരു പുതുതുടക്കം തേടിയാണ് യുണൈറ്റഡ് കളത്തിലേക്കിറങ്ങുക.

വിയ്യാറയലാണ് യുണൈറ്റഡിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 11:15-ന് വിയ്യാറയലിന്റെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.ആദ്യ മത്സരത്തിൽ സോൾഷെയർക്ക് കീഴിൽ വിയ്യാറയലിനെ പരാജയപ്പെടുത്താൻ യുണൈറ്റഡിന് സാധിച്ചിരുന്നു.

ഏതായാലും കാരിക്കിന് കീഴിലുള്ള യുണൈറ്റഡിന്റെ സാധ്യത ഇലവൻ നമുക്കൊന്ന് പരിശോധിക്കേണ്ടതുണ്ട്. മാറ്റങ്ങൾ ഉണ്ടാവുമെന്ന് തന്നെയാണ് മാഞ്ചസ്റ്റർ ന്യൂസ്‌ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന വിവരം.

ക്രിസ്റ്റ്യാനോ റൊണാൾഡോയും ഡേവിഡ് ഡിഹിയയും ആദ്യ ഇലവനിൽ ഉണ്ടാവുമെന്നുറപ്പാണ്. ഈ സീസണിൽ യുണൈറ്റഡിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ചവർ ഈ രണ്ട് താരങ്ങളാണ്.

അതേസമയം ഡോണി വാൻ ഡി ബീക്ക്, അലക്സ് ടെല്ലസ് എന്നിവർക്ക്‌ ആദ്യ ഇലവനിൽ ഇടം ലഭിച്ചേക്കും.റാഫേൽ വരാനെ, പോൾ പോഗ്ബ എന്നിവർക്ക്‌ പരിക്ക് മൂലം പുറത്താണ്.കൂടാതെ ലൂക്ക് ഷോ, എഡിൻസൺ കവാനി എന്നിവർക്കും മത്സരം നഷ്ടമായേക്കും.കോവിഡ് പ്രശ്നങ്ങൾ ഉണ്ടായതിനാൽ മാസോൺ ഗ്രീൻവുഡിനും ഈ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കില്ല.

4-2-3-1 എന്ന ഫോർമേഷനിലായിരിക്കും യുണൈറ്റഡ് ഇറങ്ങുക എന്നാണ് അറിയാൻ കഴിയുന്നത്. ഗോൾകീപ്പറായി കൊണ്ട് ഡേവിഡ് ഡിഹിയായിരിക്കും. പ്രതിരോധനിരയിൽ വാൻ ബിസാക്ക, ലിന്റലോഫ്,ഹാരി മഗ്വയ്ർ, ടെല്ലസ് എന്നിവരായിരിക്കും. മധ്യനിരയിൽ വാൻ ഡി ബീക്ക്, മക്ടോമിനെ എന്നിവരും മുന്നേറ്റത്തിൽ സാഞ്ചോ,ബ്രൂണോ, റാഷ്ഫോർഡ് എന്നിവരായിരിക്കും. ഏറ്റവും മുന്നിൽ സ്ട്രൈക്കറായി കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയുമുണ്ടാവും.

നിലവിൽ ഗ്രൂപ്പിൽ ഒന്നാമത് യുണൈറ്റഡ് തന്നെയാണ്.4 മത്സരങ്ങളിൽ നിന്ന് 7 പോയിന്റാണ് യുണൈറ്റഡിനുള്ളത്. ഇത്രയും പോയിന്റുള്ള വിയ്യാറയൽ രണ്ടാമതാണ്.

Leave a Reply

Your email address will not be published. Required fields are marked *