പിഴവ് നെറ്റോക്ക് വിനയായി, ഇനി ബാഴ്‌സയുടെ വല ടെർ സ്റ്റീഗൻ കാക്കും !
കഴിഞ്ഞ അലാവസിനെതിരെയുള്ള മത്സരത്തിൽ എഫ്സി ബാഴ്‌സലോണ സമനില വഴങ്ങിയിരുന്നു. മത്സരത്തിൽ അലാവസ് നേടിയ ഗോൾ പിറന്നത് ഗോൾ കീപ്പർ നെറ്റോയുടെ ഭാഗത്തു നിന്നുണ്ടായ പിഴവിൽ നിന്നായിരുന്നു. ഈ സംഭവത്തിൽ പരിശീലകൻ കൂമാൻ തൃപ്തനായിരുന്നില്ല. ഞങ്ങൾ ഒരു ഗോൾ അലാവസിന് ദാനം നൽകി എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.ഇതോടെ ഇനി മുതൽ ബാഴ്സയുടെ വലകാക്കുന്നത് ഒന്നാം കീപ്പർ ടെർ സ്റ്റീഗൻ തന്നെയായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. പരിക്ക് മാറി തിരിച്ചു വന്ന താരം അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബാഴ്സയുടെ ആദ്യ ഇലവനിൽ ഉണ്ടായേക്കും.
Neto slipped up against Alaves 🤦♂️
— MARCA in English (@MARCAinENGLISH) November 3, 2020
Now Ter Stegen is ready to return for @FCBarcelona
💪https://t.co/m1fAtY5JAI pic.twitter.com/NxcVBeZlvZ
അലാവസിനെതിരെയുള്ള മത്സരത്തിന് മുമ്പ് തന്നെ ടെർസ്റ്റീഗൻ പരിശീലനത്തിനെത്തിയിരുന്നുവെങ്കിലും കൂമാൻ വിശ്രമം നൽകുകയായിരുന്നു. എന്നാൽ നെറ്റോയുടെ മൊത്തം പ്രകടനത്തിൽ കൂമാൻ സംതൃപ്തനാണ് എന്ന് അദ്ദേഹം തന്നെ മുമ്പ് വ്യക്തമാക്കിയിരുന്നു. റയൽ മാഡ്രിഡിനെതിരെയുള്ള മത്സരത്തിൽ കൂടുതൽ വഴങ്ങാതെ കാത്തത് നെറ്റോയുടെ മികച്ച സേവുകൾ ആയിരുന്നു. ലാലിഗയിൽ ആറും ചാമ്പ്യൻസ് ലീഗിൽ രണ്ട് മത്സരങ്ങളുമായി ആകെ എട്ട് മത്സരങ്ങളിലാണ് നെറ്റോ ബാഴ്സയുടെ വലകാത്തത്. ഈ മത്സരങ്ങളിൽ നിന്നായി എട്ട് ഗോളുകൾ താരം വഴങ്ങിയിട്ടുണ്ട്. നാലു മത്സരങ്ങളിൽ വിജയിച്ചപ്പോൾ രണ്ട് സമനിലയും രണ്ട് പരാജയവും താരം ഏറ്റുവാങ്ങേണ്ടി വന്നു. മൂന്ന് ക്ലീൻഷീറ്റുകൾ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. യുവന്റസ്, വിയ്യാറയൽ, സെൽറ്റവിഗോ എന്നിവർക്കെതിരെയാണ് ക്ലീൻ ഷീറ്റുകൾ നേടിയത്. ഇനി ഡൈനാമോ കീവിനെതിരെയുള്ള മത്സരം മുതൽ ടെർ സ്റ്റീഗൻ തന്നെയായിരിക്കും ബാഴ്സയുടെ വലകാക്കുക.
One day closer. 🔋⏳@FCBarcelona pic.twitter.com/5yFb6UTV8W
— Marc ter Stegen (@mterstegen1) November 2, 2020