പിഎസ്ജി വിടാൻ താല്പര്യമില്ല, ഇപ്പോൾ അതിനെ കുറിച്ച് സംസാരിക്കാനുമില്ല, സിൽവ പറയുന്നു !
ഇന്നലെ പിഎസ്ജിയുടെ വലകാത്ത റിക്കോക്ക് വലിയ രീതിയിലുള്ള ഭീഷണികൾ ഒന്നും വരാതിരിക്കാനുള്ള പ്രധാനകാരണങ്ങളിലൊരാൾ ക്യാപ്റ്റൻ തിയാഗോ സിൽവയായിരുന്നു. സാധാരണ പോലെ തന്നെ പ്രതിരോധനിരയിൽ താരം മികവ് പുലർത്തി. എന്നാൽ ഈ സീസണോടെ ക്ലബ് കയ്യൊഴിയാൻ നിൽക്കുന്ന താരമാണ് സിൽവ. ഇപ്പോഴിതാ ഒരിക്കൽ കൂടി ക്ലബ് വിടാൻ തനിക്ക് താല്പര്യമില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഈ ബ്രസീലിയൻ സൂപ്പർ താരം. ഇന്നലത്തെ മത്സരത്തിന് ശേഷം ആർഎംസി സ്പോർട്ടിന് നൽകിയ അഭിമുഖത്തിൽ ആണ് അദ്ദേഹം ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. പക്ഷെ ക്ലബ് വിടുന്ന കാര്യങ്ങളെ പറ്റി സംസാരിക്കാനുള്ള സമയമല്ല ഇതെന്നും ഇപ്പോൾ തന്റെ ശ്രദ്ധ മുഴുവനും വരാനിരിക്കുന്ന ഫൈനലിൽ ആണെന്നും സിൽവ അറിയിച്ചു. ഇവിടുത്തെ തന്റെ അവസാനമത്സരം കിരീടത്തോടെ അവസാനിപ്പിക്കാമെന്നാണ് തന്റെ പ്രതീക്ഷയെന്നും സിൽവ കൂട്ടിച്ചേർത്തു.
Thiago Silva has spent 8 years at PSG.
— Optus Sport (@OptusSport) August 19, 2020
He's captained them to 23 trophies.
Played in the Remontada, Man Utd shocker and been everpresent.
His last match for the club will be a #UCL final.
Imagine if he signs off with the trophy he wants most.
A true modern day great. ❤️️🏆 pic.twitter.com/7f6WKpDB3Q
” ഞാൻ എന്റെ ഭാവിയെ കുറിച്ച് കൂടുതൽ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. കാരണം അതൊരിക്കലും സഹായകരമാവാൻ പോവുന്നില്ല. ഇപ്പോൾ ഈ ഫൈനൽ ആണ് എന്റെ അവസാനമത്സരം. അത് കിരീടം നേടികൊണ്ട് അവസാനിപ്പിക്കാം എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഞാൻ ഇവിടെ 2012 -ലാണ് എത്തിയത്. ഞാൻ മുൻപേ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട് എനിക്ക് ഇവിടെ വെച്ചാണ് പൂർത്തിയാക്കേണ്ടതെന്ന്. പക്ഷെ ഇപ്പോൾ ഞാൻ ശാന്തനാണ്. എനിക്ക് ഈ ടീമിന് എന്ത് നൽകാൻ കഴിയും എന്ന് എനിക്കറിയാം. ഈ സീസണിൽ ഞങ്ങൾ സന്തുലനാവസ്ഥയിൽ ഉള്ള ഒരു ടീമാണ്. എന്റെ അറിവിലുള്ള ഏറ്റവും കരുത്തുറ്റ സ്‌ക്വാഡ് ആണിത്. കളത്തിനകത്ത് മാത്രമല്ല, കളത്തിന് പുറത്തും. ഞങ്ങൾക്ക് ഈ മനോഭാവം തന്നെ തുടരേണ്ടതുണ്ട്. ഈ ടീം ചാമ്പ്യൻസ് ലീഗ് നേടിയാൽ ടീമിലുള്ള എല്ലാവരും ഓർമ്മിക്കപ്പെടും. ഞാൻ ക്ലബ് വിട്ടാലും എന്റെ ഹൃദയം എപ്പോഴും ഇവിടെയായിരിക്കും ” സിൽവ പറഞ്ഞു.
Thiago Silva eyes Champions League glory ahead of final Paris Saint-Germain game https://t.co/jXitaq42vx #psg #UCL #ChampionsLeague
— Sports Mole Ligue 1 (@SMLigue1) August 19, 2020