പിഎസ്ജി കരുത്തോടെ നേരിടും: മാർക്കിഞ്ഞോസ് !
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ അറ്റലാന്റയെ കീഴടക്കാനാവുമെന്ന പ്രതീക്ഷയോടെ ബ്രസീലിയൻ താരം മാർക്കിഞ്ഞോസ്. ഇന്നലെ നടന്ന പത്രസമ്മേളനത്തിലാണ് മത്സരത്തെ കുറിച്ചുള്ള പ്രതീക്ഷകൾ താരം പങ്കുവെച്ചത്. പിഎസ്ജി എല്ലാം കൊണ്ടും നല്ല നിലയിൽ ആണെന്നും മത്സരത്തിന് തങ്ങൾ പൂർണ്ണസജ്ജരായെന്നും താരം അറിയിച്ചു. ഒരു നല്ല മത്സരത്തിന് ആവിശ്യമായ എല്ലാം ഞങ്ങൾ പ്രദാനം ചെയ്യുമെന്നും ധീരതയോടെ തന്നെ അറ്റലാന്റയെ നേരിടുമെന്നും താരം കൂട്ടിച്ചേർത്തു. മാർക്കോ വെറാറ്റിക്ക് പകരക്കാരനായ ആൻഡർ ഹെരേരയെ കുറിച്ചും ബ്രസീലിയൻ താരം മനസ്സ് തുറന്നു. ഹെരേര മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിക്കുമെന്നും പ്രത്യേകിച്ച് വലിയ മത്സരങ്ങളിൽ താരം തിളങ്ങുമെന്നും മാർക്കിഞ്ഞോസ് പ്രത്യാശ പ്രകടിപ്പിച്ചു.
Brazilian defender Marquinhos has claimed #ParisSaintGermain have ‘prepared in the best way possible’ for the match against #Atalanta. #UCL #PSG #AtalantaPSGhttps://t.co/n3AfPbAAJG pic.twitter.com/5oYqoE1xXU
— footballitalia (@footballitalia) August 11, 2020
” ഞങ്ങൾക്ക് സാധ്യമായ ഏറ്റവും നല്ല രീതിയിൽ സ്‌ക്വാഡ് തയ്യാറായിട്ടുണ്ട്. അത്യുത്സാഹത്തോടെയും ഒരുപാട് പ്രചോദനത്തോടെയുമാണ് ഞങ്ങൾ തയ്യാറായിരിക്കുന്നത്. നല്ലൊരു പരിശീലനവേളയാണ് ഞങ്ങൾക്ക് കഴിഞ്ഞു പോയത്. തീർച്ചയായും ടീം വളരെ നല്ല രീതിയിലാണ്. വളരെ ധീരതയോടും ശാന്തതയോടും കൂടി ഈ വലിയ മത്സരത്തെ നേരിടാൻ ഞങ്ങൾ ഒരുങ്ങിയിട്ടുണ്ട്. ഒരു നല്ല മത്സരത്തിനാവശ്യമായ എല്ലാ ഘടകങ്ങളും ഞങ്ങൾ മത്സരത്തിൽ ചേർക്കും.ആൻഡർ തീർച്ചയായും നല്ല താരമാണ്. വലിയ മത്സരങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന താരമാണ്. പോരാടാൻ ഒരിക്കലും ഭയം കാണിക്കാത്ത താരമാണ് അദ്ദേഹം. ടീമിന് കഴിയാവുന്നതെല്ലാം അദ്ദേഹം നൽകും. കളിച്ച മത്സരങ്ങളിലും തന്റെ ക്വാളിറ്റി പ്രകടിപ്പിച്ച താരമാണ് അദ്ദേഹം ” മാർക്കിഞ്ഞോസ് പറഞ്ഞു.
Retrouvez également le passage en conférence de presse de @marquinhos_m5 🎙️
— Paris Saint-Germain (@PSG_inside) August 11, 2020
🔜 #ATAPSG#AllezParis