പിഎസ്ജി കരുതിയിരിക്കുക, നേരിടേണ്ടത് യൂറോപ്പിലെ ഏറ്റവും അപകടകാരികളായ സഖ്യത്തെ!

ഇന്നലെ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ നറുക്കെടുപ്പിൽ വമ്പൻമാരായ പിഎസ്ജിക്ക് ലഭിച്ചത് കരുത്തരായ റയൽ മാഡ്രിഡിനെയാണ്. ഈ പ്രീ ക്വാർട്ടർ റൗണ്ടിലെ ഏറ്റവും ആകർഷകമായ പോരാട്ടമെന്ന് ഈ മത്സരത്തെ വിശേഷിപ്പിക്കേണ്ടി വരും. ആര് വിജയിക്കുമെന്ന് പ്രവചിക്കാനാവാത്ത ഒരു മത്സരമാണ് നമ്മെ കാത്തിരിക്കുന്നത്.

എന്നാൽ പിഎസ്ജിയെ സംബന്ധിച്ചിടത്തോളം അവർക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. എന്തെന്നാൽ നിലവിൽ മികച്ച ഫോമിലാണ് റയൽ കളിച്ചു കൊണ്ടിരിക്കുന്നത്. അത് മാത്രമല്ല യൂറോപ്പിലെ ഏറ്റവും അപകടകാരികളായ സഖ്യത്തെയാണ് പിഎസ്ജിക്ക് ഇനി നേരിടേണ്ടത്. കരിം ബെൻസിമ-വിനീഷ്യസ് ജൂനിയർ കൂട്ടുകെട്ടിനെതിരെ പിഎസ്ജി കരുതിയിരുന്നേ മതിയാവൂ എന്നാണ് കണക്കുകൾ തെളിയിക്കുന്നത്.

നിലവിൽ 23 ഗോളുകളും 12 അസിസ്റ്റുകളുമാണ് ലാലിഗയിൽ ബെൻസിമയും വിനീഷ്യസും ചേർന്ന് നേടിയിട്ടുള്ളത്. യൂറോപ്പിലെ ഒന്നാമൻമാരാണ് ഈ സഖ്യം.രണ്ടാം സ്ഥാനത്ത് വരുന്നത് ലിവർപൂളിന്റെ സലാ-ജോട്ട കൂട്ടുകെട്ടാണ്.22 ഗോളുകളും 9 അസിസ്റ്റുകളുമാണ് ഇവർ നേടിയിട്ടുള്ളത്.മൂന്നാം സ്ഥാനത്തുള്ളത് ലെവന്റോസ്ക്കി-ഗ്നാബ്രി കൂട്ടുകെട്ടാണ്.22 ഗോളുകൾ ഇരുവരും ചേർന്ന് നേടിയിട്ടുണ്ട്.

ബെൻസിമയും വിനീഷ്യസും അപാര ഫോമിലാണ് കളിക്കുന്നത് എന്നുള്ളതിനെ തെളിവായി ഈ കണക്കുകൾ തന്നെ ധാരാളമാണ്. ആഞ്ചലോട്ടിയുടെ വരവ് വിനീഷ്യസിനെ മറ്റൊരു തലത്തിലേക്ക് മാറ്റിയെടുക്കുകയായിരുന്നു.എന്നാൽ ഇനി രണ്ട് മാസത്തോളമുണ്ട് ഈ പ്രീ ക്വാർട്ടർ പോരാട്ടങ്ങൾക്ക്. മാത്രമല്ല ഈ രണ്ടു താരങ്ങളും വിശ്രമമില്ലാതെ തുടർച്ചയായി കളിക്കുകയാണ്. അത് റയൽ ആരാധകർക്ക് ഒരല്പം ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഏതായാലും നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ കൂട്ടുകെട്ടിനെതിരെ പിഎസ്ജി ജാഗ്രത പുലർത്തൽ അനിവാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *