പിഎസ്ജിയെ പഞ്ഞിക്കിട്ട് ന്യൂകാസിൽ,ഹൂലിയന്റെ മികവിൽ സിറ്റി!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് നാണംകെട്ട തോൽവി വഴങ്ങേണ്ടി വന്നിട്ടുണ്ട്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡ് പിഎസ്ജിയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഒരവസരത്തിൽ പോലും പിഎസ്ജിയെ മടങ്ങിവരാൻ ന്യൂകാസിൽ അനുവദിക്കാതിരിക്കുകയായിരുന്നു.
മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ അൽമിറോണും 39ആം മിനുട്ടിൽ ബേണും ന്യൂകാസിലിന് ലീഡ് നേടിക്കൊടുക്കുകയായിരുന്നു.പിന്നീട് അൻപതാം മിനിറ്റിൽ ലോങ്ങ്സ്റ്റാഫ് ഒരു ഗോൾ കണ്ടെത്തി. 6 മിനിട്ടിനു ശേഷം ലുക്കാസ് ഹെർണാണ്ടസിലൂടെ പിഎസ്ജി മടങ്ങി വരാൻ ശ്രമിച്ചതെങ്കിലും അവസാനത്തിൽ ഷാർ കൂടി ഗോൾ നേടിയതോടെ പിഎസ്ജിയുടെ പതനം പൂർണ്ണമാവുകയായിരുന്നു. നിലവിൽ പോയിന്റ് പട്ടികയിൽ ന്യൂകാസിൽ ഒന്നാം സ്ഥാനത്തും പിഎസ്ജി രണ്ടാം സ്ഥാനത്തും ആണ് ഉള്ളത്.
Mbappe after Newcastle went up 4-1 💔 pic.twitter.com/yp3B1ID6kY
— ESPN FC (@ESPNFC) October 4, 2023
അതേസമയം മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ലീപ്സിഗിനെ പരാജയപ്പെടുത്തിയിട്ടുണ്ട്. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് സിറ്റി വിജയിച്ചത്. ഓരോ ഗോളും ഓരോ അസിസ്റ്റും വീതം നേടിയ ഹൂലിയൻ ആൽവരസും ജെറാമി ഡോക്കുവുമാണ് മത്സരത്തിൽ തിളങ്ങിയത്.ഫോടൻ ഒരു ഗോൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ബാഴ്സലോണ തുടർച്ചയായ രണ്ടാം വിജയം നേടിയിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിന് പോർട്ടോയെ അവർ തോൽപ്പിച്ചു.ഫെറാൻ ടോറസ് നേടിയ ഗോളാണ് ബാഴ്സക്ക് ഇപ്പോൾ വിജയം നേടി കൊടുത്തിട്ടുള്ളത്.