പിഎസ്ജിയെ നേരിടാൻ ഒരുങ്ങുന്ന ബയേൺ ക്യാമ്പിലും ആശങ്ക, സൂപ്പർതാരത്തിന് പരിക്ക്!
ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ പോരാട്ടങ്ങൾക്ക് വരുന്ന ആഴ്ചയാണ് തുടക്കമാവുക.ഒരു വമ്പൻ മത്സരമാണ് ഫുട്ബോൾ ലോകത്തെ കാത്തിരിക്കുന്നത്. ജർമൻ വമ്പൻമാരായ ബയേണിന്റെ എതിരാളികൾ ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജിയാണ്. ഫെബ്രുവരി പതിനാലാം തീയതി രാത്രി ഇന്ത്യൻ സമയം 1:30നാണ് മത്സരം നടക്കുക.പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് മത്സരം അരങ്ങേറുക.
ഈ മത്സരത്തിനു മുന്നേ പിഎസ്ജി ക്യാമ്പിൽ വലിയ ആശങ്കകളാണ്. എന്തെന്നാൽ സൂപ്പർതാരം ലയണൽ മെസ്സിക്കും കിലിയൻ എംബപ്പേക്കും പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ട്. മെസ്സി ഈ മത്സരം കളിച്ചേക്കും,എംബപ്പേയുടെ കാര്യം സംശയത്തിലാണ്. മാത്രമല്ല ക്യാമ്പിലെ വൈറസ് ബാധയും ആശങ്കപ്പെടുത്തുന്ന ഒന്നാണ്. അതിനേക്കാൾ ഉപരി കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ തോൽവിയും പിഎസ്ജിക്ക് തലവേദന സൃഷ്ടിച്ച കാര്യമാണ്.
ഇപ്പോഴിതാ ബയേൺ ക്യാമ്പിൽ നിന്നും ആശങ്കപ്പെടുത്തുന്ന വാർത്തകൾ പുറത്തേക്ക് വന്നിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ VFL ബോചുമിനെ ബയേൺ പരാജയപ്പെടുത്തിയിരുന്നു.സൂപ്പർതാരം തോമസ് മുള്ളർ ഈ മത്സരത്തിൽ ഗോൾ നേടുകയും ചെയ്തിരുന്നു. പക്ഷേ മത്സരത്തിന്റെ ആദ്യ പകുതിക്ക് ശേഷം അദ്ദേഹത്തെ പിൻവലിച്ചിരുന്നു.പരിക്കിന്റെ ചില അസ്വസ്ഥതകൾ ഉണ്ടായതിനാൽ ഒരു മുൻകരുതൽ എന്ന രൂപേണയാണ് അദ്ദേഹത്തെ പിൻവലിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Thomas Muller Joins Messi After Reportedly Suffering Injury Ahead of Bayern Munich-PSG Clash https://t.co/KeUQkrPDFZ
— PSG Talk (@PSGTalk) February 12, 2023
എന്നിരുന്നാലും മുള്ളറുടെ കാര്യത്തിൽ ആശങ്കപ്പെടാനില്ല എന്നാണ് അറിയാൻ കഴിയുന്നത്. പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ പിഎസ്ജിക്കെതിരെ തോമസ് മുള്ളർ ഉണ്ടാവും. ഇനി അതല്ല പരിക്ക് ഗുരുതരമാണെങ്കിൽ അദ്ദേഹത്തെ ക്ലബ്ബിന് നഷ്ടമാവുകയും ചെയ്യും.ഇപ്പോഴും ബയേണിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് തോമസ് മുള്ളർ.ഈ സീസണിൽ ക്ലബ്ബിന് വേണ്ടി 12 ഗോൾ പങ്കാളിത്തങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. നാല് ഗോളുകളും എട്ട് അസിസ്റ്റുകളും ആണ് അദ്ദേഹത്തിന്റെ സമ്പാദ്യം.